Saturday 31 March 2018

LTC for Govt Employees and Teachers


കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.GO(P) 05/2013 fin dt 02/01/2013എന്ന ഉത്തരവിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫുള്‍ടൈം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും (എയിഡഡ് സ്കൂള്‍ ഉള്‍പ്പെടെ) LTCക്ക് അര്‍ഹതയുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക് ഒരു പ്രാവിശ്യം മാത്രമേ LTC  ലഭിക്കൂ . സസ്പെന്‍ഷന്‍ ലഭിച്ചവര്‍ മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട്‌ ടൈം കണ്ടിജന്‍ട് ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല. ജീവനക്കാരന്‍ ജീവനക്കാരന്‍റെ ഭാര്യ/ഭര്‍ത്താവ് ,അവിവാഹിതരായ മക്കള്‍ നിയമപരമായി ദത്തെടുത്ത മക്കള്‍ എന്നിവര്‍ക്ക് LTC അനുവദിക്കും .സര്‍വ്വീസ് ബുക്കില്‍ എല്ലാ ജീവനക്കാരും കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങളും LTC ക്ക് കൊടുക്കുന്ന അപേക്ഷ വിവരങ്ങളും ഒന്നാണെന്ന് മേലധികാരി വെരിഫൈ ചെയ്യണം. 

6500കിലോമീറ്റര്‍ യാത്രക്കാണ് LTC അനുവദിക്കുന്നത് (മടക്കയാത്ര ഉള്‍പ്പെടെ) അവധിദിനങ്ങള്‍ഉള്‍പ്പെടെദിവസത്തേക്കാണ്അനുവദിക്കുക.അദ്ധ്യാപകര്‍ക്ക് വെക്കേഷന്‍ കാലത്ത് മാത്രം (ഓണം,ക്രിസ്മസ് അവധി പറ്റില്ല യാത്രക്ക് ശേഷം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ രേഖകളും കണ്‍ട്രോളിംഗ്ഓഫീസറിനു സമര്‍പ്പിക്കണം .യാത്രക്ക്മുന്‍പ് തുക ലഭിക്കും.ഇതിനായി ടിക്കറ്റിന്‍റെ കോപ്പി അപേക്ഷയോടൊപ്പം നല്‍കണം.കൂടുതല്‍വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കടപ്പാട്: ghs muttom 
Downloads
Leave Travel  Concession (LTC)-Guidelines
Application form for Leave Travel  Concession (LTC)
Leave Travel Concession(LTC) Govt Order GO(P) No 5/2013/fin dtd 02-01-2013
Revision of Pay and Allowances of State Government Employees- staff of Educational Institutions etc. - Recommendations of the 9th Pay Revision Commission – Implementation - Order (G.O/(P) No.85/2011/Fin dated 26/02/2011)

No comments:

Post a Comment