LSS USS


2017 മാർച്ച് 4 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു 25/2/17 ശനിയാഴ്ച
പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് മാത്യക ചോദ്യ പേപ്പര്‍ മെന്‍ഡേഴ്സ് കേരള E-mail ആയി അയച്ചു തരുന്നതാണ്. അതിനായി മുകളിലെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Read more

Thursday, 7 July 2016

STANDARD 2 UNIT 2

കുട്ടിപ്പുര

കളിവീട് നിര്‍മ്മാണം

കുട്ടിപ്പുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  എന്‍റെ വീടും എന്‍റെ നാടും പ്ലോട്ട് തയ്യാറാക്കാനായി കളിവീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഒറിഗാമി പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം. ചുവടെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യൂ...




വീടുമായി ബന്ധപ്പെട്ട ചില കടങ്കഥകള്‍ പരിചയപ്പെടാം 

അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
ചൂല് • (മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.)
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തുലാസ്
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കിണ്ടി
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
അമ്മ കിടക്കും, മകളോടും.
അമ്മിക്കല്ലും കുഴവിയും
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
ടോർച്ച്
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചൂല്
ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
തീക്കട്ട

ഊതിയാലണയില്ല, മഴയത്തുമണയില്ല, എണ്ണകൂടാതീ വിളക്കു കത്തും.
ഇലക്ട്രിക് ബൾബ്
ഒരമ്മ എന്നും വെന്തും നീറിയും
അടുപ്പു്
കട കട കുടു കുടു നടുവിലൊരു പാതാളം.
ആട്ടുകല്ല്
കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി.
പാക്കുവെട്ടി
കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
തേങ്ങ
കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
നാഴി
കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
കട്ടിൽ
കാട്ടുപുല്ല് വീട്ടുസഭയിൽ.
പുൽപ്പായ
കാലകത്തിയാൽ തല പിളരും.
കത്രിക
കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
കത്രിക
കാലേൽ പിടിച്ചാൽ തോളേൽ കേറും.
കുട
കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
കുട
കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
താക്കോൽകൂട്ടം.
കുത്തിയിട്ടാൽ മുളയ്ക്കില്ല, വേലിയിൽ പടരില്ല.
ഉപ്പ്
കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.
സൂചി
കൂട്ടിത്തിന്നാൻ ഒന്നാന്തരം, ഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
ഉപ്പ്
കൊക്കിരിക്കും കുളം വറ്റി വറ്റി.
നിലവിളക്ക്
തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
കിണ്ടി
നാലുകാലുണ്ട്, നടുവുണ്ട്, നായക്കു തിന്നാൻ ഇറച്ചിയില്ല.
കസേര

പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല.
റേഡിയോ
മൂന്നു ചിറകുള്ള വവ്വാൽ.
സീലിംഗ് ഫാൻ
വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്.
മൺകലം











കുട്ടിപ്പുര
കുട്ടിപ്പുര
കുട്ടിപ്പുര
ചൊല്ലിക്കൊടുക്കാം  വീട് കുട്ടിക്കവിത

നാട് എവിടാ വീട് എവിടാ

ഓടും മുയലേ
പാടും കുയിലേ
നാട് എവിടാ
വീട് എവിടാ
കണ്ണില്ലാതൊരു കാടാണോ
മണ്ണില്ലാതൊരു നാടാണോ
പാതാളം ചെല്ലും മാളമോ
മാനം മുട്ടും മരമാണോ
വാടും പുവേ
വിരിയും മയിലേ
നാട് എവിടാ
വീട് എവിടാ
വേടന്മാരുടെ കാടാണോ
കാടന്മാര്ടെ നാടാണോ
പച്ച പുല്‍ പരവതനിയോ
ഇടതിങ്ങും ചെറുചെടികളോ

 വീട് ചിത്രങ്ങൾ



‘ഏലഞ്ചേലഞ്ചോ... ഏലഞ്ചും പൂഞ്ചോല..’

“ഏലഞ്ചേലഞ്ചോ ... ഏലഞ്ചും പൂഞ്ചോല....  
എന്തിന്‍ ചോടാണ്... ചോടുകെട്ടിപ്പോകണത്?”........ “ചക്കച്ചോടാണ്...ചോടുകെട്ടിപ്പോകണത്..”
രണ്ടാം  ക്ലാസ്സിലെ ഈ നാടൻപാട്ട് ഒരു തവണ പാടിക്കൊടുത്തപ്പോൾത്തന്നെ കുട്ടികൾക്ക് ഏറെ ഇഷ്ടമായി. വേഷവിധാനങ്ങളോടെ നാളെ ഇതിന്റെ ദൃശ്യാവിഷ്കാരം നടത്താമെന്ന് പറഞ്ഞപ്പോ ൾ എല്ലാവരും തയ്യാർ .കാവി മുണ്ട്, തോർത്ത്, ഷാൾ തുടങ്ങിയ സാധനങ്ങളുമായി അടുത്ത ദിവസം കുട്ടികളെത്തിയപ്പോൾ അധികമൊന്നും ആലോചിച്ചില്ല.. റിഹേഴ്സലും അവതരണവുമെല്ലാം ഉടൻ നടന്നു.കൂട്ടുകാർ ഒന്നിച്ച് ആടി..... പാടി ... ആസ്വദിച്ചു...  വരികള്‍ കൂട്ടിക്കൂട്ടിച്ചേര്‍ത്ത് പാട്ടും ആട്ടവും തുടര്‍ന്നു.....കൂട്ടിച്ചേര്‍ത്ത വരികള്‍  ആദ്യം  നോട്ടുപുസ്തകത്തിലും പിന്നീട് ശേഖരണപുസ്തകത്തിലും എഴുതി........


ഇങ്ങനെത്തന്നെയല്ലേ പഠനം ആസ്വാദ്യകരമായ അനുഭവമായി മാറുന്നത്?
(ഗവണ്മെന്റ് എല്‍.പി.സ്കൂള്‍,കയ്യൂര്‍)

No comments:

Post a Comment