Monday 20 June 2016

STANDARD 4 EVS

UNIT. 2  
Image result for ഇലഇലയ്ക്കുമുണ്ട് പറയാൻ

Image result for ഇലസസ്യത്തിന്റെ ഏറ്റവും പ്രകടമായ ഭാഗമാണ് ഇല (ഇംഗ്ലീഷ്: Leaf). ഇലകളുടെ പച്ചനിറത്തിന് കാരണം അതിലെ ഹരിതകമെന്ന വസ്തുവാണ്. ഇലകളിൽ വെച്ചാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്. ഇലകൾ കാണ്ഡത്തിലെ പർവ്വങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. ഓരോ ഇലയിടുക്കിലും സാധാരണയായി മുകുളങ്ങളുണ്ടായിരിക്കും. ഈ മുകുളങ്ങൾ ചില ചെടികളിൽ വളരെ ചെറുതാണ്. പുൽച്ചെടികൾ തുടങ്ങിയവയിൽ ഈ മുകുളങ്ങൾ ഇലഞെട്ടിന്റെ ചുവട്ടിലുള്ള ഒരു പോളപോലുള്ള ഭാഗംകൊണ്ട് മൂടിയിരിക്കും.




ഒരിലക്ക് സാധാരണയായി രണ്ട് ഭാഗങ്ങളുണ്ട്. ഒരു നീണ്ട തണ്ടും വിസ്തൃതമായി പരന്ന ഒരു ഭാഗവും. ഇതിൽ തണ്ടിനെ പത്രവൃന്തം എന്നും പരന്ന ഭാഗത്തെ പത്രപാളി എന്നും പറയുന്നു. പത്രവൃന്തംകൊണ്ടാണ് പത്രപാളിയെ കാണ്ഡവുമായി ഘടിപ്പിച്ചിരിക്കുന്നത്. ചിലചെടികളിൽ പത്രവൃന്തത്തിന്റെ അടിയിലായി രണ്ടു ചെറിയ ദളങ്ങൾ പോലുള്ള ഭാഗങ്ങൾ കാണുന്നു. ഇവയെ ഉപപർണ്ണങ്ങൾ എന്നു വിളിയ്ക്കുന്നു.തെച്ചി പോലുള്ള ചില ചെടികളിൽ പത്രവൃന്തം കാണപ്പെടുന്നില്ല. ഇത്തരം ഇലകളെ അവൃന്തപത്രങ്ങൾ എന്നു വിളിയ്ക്കുന്നു.
പത്രപാളികളാണ് ഇലകളുടെ ഏറ്റവും പ്രധാന ഭാഗം. ഇതിനെ താങ്ങിനിർത്തുവാൻ ഒരു വ്യൂഹം സിരകളുണ്ട്. ഇവ ഇലകൾക്കകം മുഴുവൻ ജലവും ലവണവും വിതരണം ചെയ്യുന്നു. ഇലകളുടെ കോശങ്ങളിൽ നിന്നും പാകം ചെയ്യപ്പെടുന്ന ആഹാരം പുറത്തേയ്ക്ക് വഹിച്ച് കൊണ്ടുപോകുന്നതും ഈ സിരകളിലൂടെയാണ്

സിരാവിന്യാസം (venation)

(സിരാവ്യൂഹം) ജന്തുജാലങ്ങളിലെ രക്തധമനികൾക്കു സമാനമായി ഇലകളുടെ പച്ച നിറത്തിലുള്ള പരന്ന ഭാഗമായ ലാമിനയിൽ നേർത്ത ഞരമ്പുകൾ കാണാം. .ഇവയെ മൊത്തത്തിൽ സിരാവ്യൂഹം എന്നു പറയുന്നു. സിരാപടലങ്ങൾ ഒരോ സസ്യങ്ങളിലും വ്യത്യസ്തമായിട്ടാണ് കാണുക.പ്രധാനമായും രണ്ടു തരം സിരാവ്യൂഹങ്ങളാണുള്ളത്.സമാന്തരസിരാവിന്യാസവും ജാലികാസിരാവിന്യാസവും. പ്രധാന സിരയും മറ്റു സിരകളും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇലകളെ വിവിധങ്ങളായി തരംതിരിക്കാറുണ്ട്.ജാലികാരൂപത്തിലും , സമാന്തരവ്യൂഹത്തിലും വ്യത്യസ്തങ്ങളായ ഇല വൈവിധ്യമുണ്ട്.

സമാന്തരസിരാവിന്യാസം

 ഇലകളിലെ സിരാ വിന്യാസം വര്‍ക്ക്ഷീറ്റ്

സമാന്തരവ്യൂഹം : (parallel venation)-സമാന്തരമായി പോകുന്ന സിരകൾ ഇലയുടെ അഗ്രഭാഗംവരെ എത്തുന്നു.ഒറ്റ പരിപ്പു (Monocot)സസ്യങ്ങളിലാണിത് കാണപ്പെടുന്നത്. സമാന്തരസിരാവിന്യാസമുള്ള ഇലകളിൽ പ്രധാന സിരകളെല്ലാം ഇലയുടെ അടിമുതൽ അഗ്രം വരെ സമാന്തരമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണം പുൽച്ചെടികൾ, മുള. എന്നാൽ വാഴ തുടങ്ങിയ ചില സസ്യങ്ങളിൽ ഇലയിൽ സിരകൾ ഒരു പ്രധാന മധ്യ സിരയിൽനിന്നു ലംബമായി വശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇതിലും സിരകളുടെ ക്രമീകരണം സമാന്തരരീതിയിലാണ്.

ജാലികാസിരാവിന്യാസം

The Science Behind Leaf Vein Patterns

 

വലയുടെ ആകൃതിയിൽ സിരകൾ കാണപ്പെടുന്ന "ജാലികാരൂപി"(reticulate venation).ഇവ ഇരട്ടപ്പരിപ്പു (Dicot)വൃക്ഷങ്ങളിലും സസ്യങ്ങളിലും മാത്രം കാണപ്പെടുന്നു. ജാലികാസിരാവിന്യാസമുള്ള ഇലകളിൽ സിരകൾ ശാഖോപശാഖകളായി പിരിഞ്ഞ് വലക്കണ്ണികൾ പോലെ വ്യാപിച്ചിരിക്കുന്നു. ഇവയിൽ മിക്കവയിലും ഒരു പ്രധാന മധ്യ സിരയുണ്ട്. ഇതിൽനിന്നാണ് മറ്റെല്ലാ സിരകളും പുറപ്പെടുന്നത്. മാവ്, ആൽ, പ്ലാവ് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.


വേര്

ROOT SYSTEM


സസ്യങ്ങളുടെ കാണ്ഠത്തിന് താഴേ ഭൂമിയിലേക്കിറങ്ങിനിൽക്കുന്ന ഭാഗങ്ങളാണ് വേരുകൾ. സസ്യങ്ങൾക്കാവശ്യമായ വെള്ളവും വളവും വലിച്ചെടുക്കുന്നത് വേരുകളാണ്. ഉപരിതലങ്ങളിൽ പടർന്നിരിക്കുന്ന വേരുകൾ മുതൽ ഭൂമിക്കടിയിൽ ആഴ്ന്നിറങ്ങി മരങ്ങളെ ഉറപ്പിച്ച് നിർത്തുന്നതും വേരുകളാണ്.
ചിലതരം മരങ്ങളുടെ വേരുകൾ നദികളുടേയോ മറ്റൊ എതിർകരയിലേക്ക് വളർത്തി വേരുപാലം ഉണ്ടാക്കാറുണ്ട്.

തായ്‌വേര്

 

സസ്യങ്ങളുടെ മുഖ്യമായ വേര് അഥവാ നാരായവേര്‌ എന്നറിയപ്പെടുന്നതാണ് തായ്‌വേര്(Taproot). ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യമുണ്ടാകുന്ന ഭാഗമാണ് ബീജമൂലം. ഇത് നേരെ താഴോട്ട് മണ്ണിലേയ്ക്ക് വളരുന്നതിനെ പ്രഥമവേര് എന്ന് പറയുന്നു. പയർ, മാവ് തുടങ്ങിയ ചില സസ്യങ്ങളിൽ പ്രഥമവേര് വളർന്ന് പ്രധാന വേരായിത്തീരുന്നു. ഇതിനെയാണ് തായ്‌വേര് എന്ന് വിളിയ്ക്കുന്നത്. തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു. ഈ ദ്വിതീയ വേരുകളിൽനിന്നും ശാഖാവേരുകളുണ്ടാകുന്നു. തായ്‌വേരിന്റെയും ശാഖാ വേരിന്റേയും ആരംഭസ്ഥാനങ്ങൾ വണ്ണം കൂടിയവയും അഗ്രം വണ്ണം കുറഞ്ഞവയുമാണ്.ഈ വേരുകൾ സാധാരണ മണ്ണിനടിയിലേയ്ക്ക് ആഴത്തിൽ വളരുന്നു. ഇത്തരത്തിലുള്ള വേരുപടലമാണ് തായ്‌വേരുപടലം.



Image result for വേര്

1 comment: