Tuesday 17 May 2016

വയലും വനവും

പഠന പ്രവർത്തനങ്ങൾ

 വർക്ക് ഷീറ്റുകൾ 1,2  3


Prepared :Sabana pm, SVALP school,Karikkad
Malappuram,manjeri sub

ഒരു ഉഭയ ജീവിയാണ് തവള. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്നവ ഉൾപ്പെടെ
മൂവായിരത്തോളം സ്പീഷീസ് തവളകളെ കണ്ടെത്തിയിട്ടുണ്ട്

വിവിധ തരം തവളകൾ

ഉഭയജീവികള്‍ 

ചിത്രങ്ങള്‍ ഡൌണ്‍ലോഡ്

ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായി ജനിച്ച്, പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും കരജീവികളുടെ പ്രത്യേകതകൾ സ്വാംശീകരിക്കുന്ന പ്രത്യേക ജീവിവിഭാഗത്തിനെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. തവളയെക്കൂടാതെ ന്യൂട്ട്, സലമാണ്ടർ, സീസിലിയൻ മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു. 

പ്രത്യേകതകൾ

ഉഭയജീവികൾ ജലത്തിലോ ജലസാമീപ്യമുള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ടകളിടുന്നത്. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ നിംഫുകൾ എന്നു വിളിക്കുന്നു. നിംഫുകൾ ജലത്തിൽ ജീവിക്കാൻ നിർബന്ധിതമാണ്. നിംഫ് ആയിരിക്കുമ്പോൾ ഇവ മത്സ്യങ്ങളെ പോലെ ജലത്തിൽ ജീവിക്കുകയും, മത്സ്യങ്ങളെ പോലെ ശകുലങ്ങൾ ഉപയോഗിച്ച് ജലത്തിൽ ലയിച്ചിരിക്കുന്ന വായു ശ്വസിക്കുകയും ചെയ്യുന്നു. പൂർണ്ണവളർച്ച പ്രാപിക്കുമ്പോഴേക്കും, ഈ ജീവികൾക്ക് ശ്വാസകോശവും കാലുകളും വളർന്നുവരുന്നു. ശരീരത്തിന്റെ പിൻഭാഗം വാലായി രൂപാന്തരം പ്രാപിക്കുകയോ പൂർണ്ണമായി ശരീരത്തിന്റെ ഭാഗത്തോടെ ചേരുകയോ ചെയ്യുന്നു. ജലത്തിൽ കഴിയുന്ന സമയത്തും ഉഭയജീവികൾക്ക് അവയുടേതായ പ്രത്യേകതകളുണ്ട്. ഉഭയജീവികളുടെ തല മത്സ്യങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്ന ആകൃതിയും ഘടനയുമുള്ളതായിരിക്കും. കണ്ണുകളോടനുബന്ധിച്ച് കൺപോളകളും കണ്ണീർ ഗ്രന്ഥികളുമുണ്ടാകും. മത്സ്യത്തിന് ആന്തരകർണ്ണമാണുണ്ടാവാറ്. അന്തരീക്ഷത്തിലൂടെയുള്ള ശബ്ദം ഉഭയജീവികൾക്ക് ശ്രവിക്കാനാവും.
ഉഭയജീവികൾക്ക് കർണ്ണപുടം തലയുടെ പിൻഭാഗത്താ‍വും ഉണ്ടാവുക. ചില ന്യൂട്ടുകൾക്ക് ശ്വാസകോശം ഉണ്ടാവാറില്ല. അവ തൊലിപ്പുറത്തുകൂടിയാവും ശ്വസിക്കുക. ശ്വാസകോശമുള്ള ഉഭയജീവികളുക്കും തൊലിപ്പുറത്തുകൂടി ശ്വസിക്കാനുള്ള കഴിവുണ്ട്.
നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറുതാണ് ഉഭയജീവികൾ . ശുദ്ധജല തടാകങ്ങൾ ,കാട്ടരുവികൾ ,തണ്ണീർതടങ്ങൾ, ഷോലവനങ്ങൾ , നിത്യഹരിത വനങ്ങൾ എന്നിവിടങ്ങളിൽ മാത്രമല്ല, മണ്ണിനടിയിൽ വരെ ഉഭയജീവികൾ ജീവിക്കുന്നു. വെള്ളത്തിൽ മുട്ട ഇടുന്നതും , മുട്ടകൾക്ക് ഭ്രൂണസ്തരം (Embryonic Membrane) അല്ലെങ്കിൽ തോട് ഇല്ലാതിരിക്കുന്നതും , കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്നതും ആയ നട്ടെല്ലുള്ള ജീവികളാണ് ഉഭയജീവികൾ


നാലാം ക്ലാസിലെ കുട്ടികളുന്നയിക്കുന്ന ചില ചോദ്യങ്ങള്‍



കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന എല്ലാ ജീവികളും ഉഭയജീവികൾ ആകണം എന്നില്ല. ഉദാഹരണം ആമ , മുതല എന്നിവ. 

  വിവിധ മത്സ്യങ്ങൾ  ഡൌൺലോഡ് 

മത്സ്യത്തിന്റെ ഭാഗങ്ങൾ  ഇവിടെ വീഡിയോ

മത്സ്യത്തിന്റെ ഭാഗങ്ങൾ വീഡിയോ  2

 


 
കാണാം രസകരമായ ഒരു വീഡിയോ 










 
A very simple origami goldfish. We'll use scissors in this model. If this is a problem for you, just don't watch this video! :)


 
കാണാം വർണ്ണ മത്സ്യങ്ങളെ

Human Impact On The Environment

 

ആവാസവ്യവസ്ഥ















 This video introduces us to the concept of ecosystem and its components.
 


പ്രക്യതീ മനോഹരം വീഡിയോ 

ചില നോട്ടു ബുക്കുകൾ കൂടി 



FISH IN THE FISH



Activity Table


 
ചില ജല സസ്യങ്ങള്‍ പരിചയപ്പെടാം
അയച്ചു തന്നത്:  SUJA.S,  R.K.M.A.L.P.S, Kalyanapetta, 
Chittur Taluk,Palakkad Dist

3 comments:

  1. There are quite a lot of grammatical and structural mistakes in the EVS lesson plan prepared by our beloved teacher at SVALP school,Karikkad, Malappuram,manjeri sub. We appreciate her on her earnest endeavour and hard work in preparing a TM like this as a first English Med EVS lesson plan. However, I request her to review the document and type it in a well organised manner through which defenitely the lions share of mistakes can be corrected. Anyway, we need to give them a a round of applause here.

    ReplyDelete
  2. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ഇവയുടെ മുഴുവനായ pdf ല്‍ ഉള്ള TM ഉണ്ടോ

    ReplyDelete
  3. Please let me know how to downlod the videos Posted In the metors Kerala?

    ReplyDelete