Saturday, 27 May 2017

UP ക്ലാസുകളിലേക്കുള്ള വര്‍ക്ക്ഷീറ്റുകള്‍

STANDARD 5 SCIENCE UNIT 1

  ടെക്ക് മലപ്പും തയ്യാറാക്കിയ യു.പി. ശാസ്ത്ര റിസോഴ്സ് ഡി.വി.ഡി. ഒന്നാം ഭാഗത്തിൽ അഞ്ചാം ക്ലാസിലെ ഒന്നാം യൂണിറ്റിന് (സസ്യ ലോകത്തെ അടുത്തറിയാം) നൽകിയ  പ്രസൻ്റേഷനുകളുടെ പി.ഡി.എഫ്. രൂപങ്ങളാണിവ. പ്രവേശനോത്സവത്തിന് ഉപയോഗിക്കാവുന്ന ശാസ്ത്ര മാജിക്കുകൾ.

ആർക്കും നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാൽ ഏറെ ആകർഷണീയവുമാണ് ഈ ശാസ്ത്ര മാജിക്ക്. ഇത് സയൻസ് ക്ലബ്ബ്, സ്കൂൾ സ്ക്കൂൾ വാർഷികം, പ്രവേശനോത്സവം തുടങ്ങിയ വേദികളിൽ അവതരിപ്പിക്കാം.

 

Chemical Magic -3, Improvised science experiment രസതന്ത്ര മാജിക് 3

 
Chemical Magic - 2 Improvised science experiment രസതന്ത്ര മാജിക്‌ - 2 

Friday, 26 May 2017

എല്ലാ സ്‌കൂളുകളിലും ഈ വര്‍ഷം ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം ഇതുവരെ പഠിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ ഈവര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗതമായി പഠിപ്പിച്ചാല്‍മതി.
ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ത്തന്നെ തുടര്‍ന്നും പഠിക്കാം. മലയാളംകൂടി പഠിക്കണമെന്നുമാത്രം. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാമെന്നതിനാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കേണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
 

പ്രവേശനോത്സവം 2017-18

രചന: മുരുകന്‍ കാട്ടാക്കട
സംഗീതം: വിജയ്കരുണ്‍
പാടിയവര്‍: ശ്രീറാം, വൈക്കം വിജയലക്ഷ്മി
സ്റ്റുഡിയോ: ഐറിസ് ഡിജിറ്റല്‍, തിരുവനന്തപുരം 


വരികള്‍ 
വാകകൾ പൂത്തൊരു വസന്തകാലം  പള്ളിക്കൂടക്കാലം.    
വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം.  
പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം. 
ഇത്തിരിവട്ടക്കുടയും ചൂടി തത്തീതത്തക്കുരുന്നുകൾ. 
വരവായ് വീണ്ടും വസന്തകാലം, പള്ളിക്കൂടക്കാലം.          
'അ'മുതൽ 'ക്ഷ'വരെയുള്ളക്ഷര  മായാജാലക്കാലം.  

(തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം  
അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം)       (chorrus)  

അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.   
കളിയും ചിരിയും വളകൾ കിലുങ്ങി  ഊഞ്ഞാലാടി കാകളികൾ. 
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. 
വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  
വസന്തകാലംവരവായി


Thursday, 25 May 2017

GOVT ORDERS & CIRCULARS

ഫൈനൽ ട്രാൻസ്ഫർ ലിസ്റ്റ്

വിവിധ ജില്ലകളിലെ വിവിധ തസ്തികയിലെ 
പുറത്തിറങ്ങി....


സംസ്ഥാന അധ്യാപക അവാര്‍ഡ് 2017-18

NOTIFICATION             PROFORMA

Consolidated Circular of Birth -Death - Marriage 2017

Sampoorna Sixth Working Day Entry -Usermanual for Schools

സ്കൂള്‍ തലം

sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്.
ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.

GOVT ORDERS & CIRCULARS

Monday, 22 May 2017

മഴവെള്ള സംഭരണം ഗ്രാമപഞ്ചായത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം


സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണം-ഭൂജല പരിപോഷണം പരിപാടി നടത്തിപ്പിന് 2017-18 ലെ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരം വ്യക്തിഗത കുടുംബങ്ങളിലും, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃക മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, പൊതുസ്ഥാപനങ്ങളിലെ നിലവിലുള്ള മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടപ്പിലാക്കുക. കുടിവെള്ളക്ഷാമമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ക്കായും പൊതുസ്ഥാപനങ്ങള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. വ്യക്തിഗത മഴവെള്ളസംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, മാതൃകമഴവെള്ള സംഭരണിയുടെ നിര്‍മാണം എന്നിവയ്ക്ക് ആനുകൂല്യത്തിനായി ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം

Sunday, 21 May 2017

GOVT ORDERS & CIRCULAR

ആറാം പ്രവർത്തി ദിനം

ഈ വർഷത്തെ ആറാം പ്രവർത്തി ദിനം വരുന്നത് 08.06.2017 നാണ്. ആറാം പ്രവർത്തി ദിന റിപ്പോർട്ട് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ യിലൂടെയാണ് നൽകേണ്ടത്. ഇതിനായി സമ്പൂർണ്ണയിൽ Sixth working day എന്ന പുതിയ മെനു വരുന്നതായിരിക്കും. ശ്രദ്ധിക്കുക. ഓരോ കുട്ടി പുതുതായി ചേരുമ്പോഴും സമ്പൂർണ്ണയിൽ അപ്പോൾ തന്നെ നിർബന്ധമായും കയറ്റണം. നിലവിലുള്ള കുട്ടികൾക്ക് പ്രമോഷൻ നൽകി തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റണം. ഇതിനൊന്നും കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യാസം ഇല്ല. വ്യത്യാസം സമ്പൂർണ്ണയിലലൂടെ ഓൺലൈനായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് നൽകുന്നു എന്നതിൽ മാത്രം. ഒരിക്കലും സമ്പൂർണ്ണയിൽ കയറ്റാതെ കുട്ടികളെ ഇപ്രാവശ്യം അഡ്മിറ്റ് ചെയ്യരുത്. ഇന്നത്തെ പ്രധാനാദ്ധ്യാപക യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണിതെല്ലാം. പ്രധാനാദ്ധ്യാപക യോഗത്തിൽ ഇന്ന് വരാൻ സാധിക്കാത്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. വളരെ ഗൗരവമായി ഡി.പി.ഐ നേരിട്ട് പങ്കെടുത്ത യോഗത്തിൽ നിർദ്ദേശിച്ച കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇത്തവണത്തെ ആറാം പ്രവർത്തി ദിന റിപ്പോർട്ട് വ്യക്തവും, കൃത്യവും സംശയരഹിതമായും അന്നേ ദിവസം 12 മണിക്ക് മുമ്പ് തന്നെ Confirm ചെയ്ത് അയക്കുക. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Saturday, 20 May 2017

QIP യോഗ തീരുമാനങ്ങൾ ( 20/5/17 ഏറണാകുളം)

  1.  വരും വർഷം SS A, RനടA/ ഡയറ്റ് /, Scert/സീമാറ്റ് തുടങ്ങിയവയുടെ പ്രവർത്തനം ഏകോപിപ്പിക്കും.
  2. ഒരു സമയം ഒരു പരിശീലനം മാത്രം പരിപാടികളുടെ ആവർത്തനവും കൂട്ടിമുട്ടലും ഇല്ലാതാക്കും.
  3. 200 ദിനങ്ങൾ ( പരീക്ഷ ഉൾപ്പെടെ ) അദ്ധ്യയന ദിനങ്ങളാക്കും.1 9/8/17, 16/9/17, 23/9/17, 21/10/17, 6/1/18 ,27/1/18 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ആ ദിവസങ്ങളിൽ ക്ലസ്റ്ററോ, പരിശീലനങ്ങളോ പാടില്ല
  4. പ്രവൃത്തി ദിനങ്ങളിൽ അദ്ധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കും.
  5.  H M, അദ്ധ്യാപക യോഗങ്ങൾ ശനിയാഴ്ചകളിൽ മാത്രം.-പ്രവൃത്തി ശനിയാഴ്ചകളിൽ വരുന്ന PSC പരീക്ഷകൾ മുൻകൂട്ടി PSC യെ അറിയിച്ച് പരീക്ഷകൾ മറ്റ് അവധി ദിനങ്ങളിലേക്ക് മാറ്റും.
  6. ഒന്നാം ടേം പരീക്ഷ ആഗ: 21 മുതൽ 31 വരെ
  7. രണ്ടാം ടേം ( ക്രിസ്തുമസ് ) ഡിസം-13 മുതൽ 22 വരെ.
  8. ഓരോടേമിലും ഒരു ക്ലസ്റ്റർ വീതം (ആകെ 3 എണ്ണം) തീയതി തീരുമാനമായി അറിയിക്കും.
  9. വിവിധ പരിപാടികൾക്കായി കുട്ടികളെ അനുഗമിക്കാൻ അധ്യാപകരെ അയക്കുമ്പോൾ സ്കൂളിൽ അധ്യാപകരില്ലാതെ വരുന്ന സാഹചര്യത്തിൽ സാധ്യമെങ്കിൽ അനുഗമിക്കാൻ രക്ഷിതാക്കളുടെ സഹായം തേടാം. 

GOVT ORDERS & CIRCULARS

Wednesday, 17 May 2017

പൊതുവിദ്യാഭ്യാസ വകുപ്പില്‍താത്കാലിക പൊതുസ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയിലേക്കുളള 2017 -18 വര്‍ഷത്തെ താത്കാലിക പൊതുസ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു.  സ്ഥലംമാറ്റ ഉത്തരവില്‍ ആക്ഷേപം ഉളള അധ്യാപകര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന മേയ് 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈന്‍ മുഖേന അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.