Saturday 14 October 2017

15 ലക്ഷം രൂപ ഒന്നാം സമ്മാനവുമായി 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോ മടങ്ങി വരുന്നു

http://www.harithavidyalayam.in/

 ഒന്നാം എഡിഷന്റെ വീഡിയോകള്‍
 
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോ തിരിച്ചുവരുന്നു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് ഐടി@സ്‌കൂള്‍ വിക്‌ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസവകുപ്പിനു വേണ്ടി സംഘടിപ്പിക്കുന്നത്. 2010 ല്‍ രാജ്യത്ത് ആദ്യമായി വിജയകരമായി അവതരിപ്പിച്ചുവന്ന റിയാലിറ്റി ഷോ യുഡിഎഫ് ഭരണത്തില്‍ നിലച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം ഹൈടെക് ആക്കാന്‍ തീരുമാനിക്കുകയും സംരക്ഷണയജ്ഞത്തിന്റെ വിജയഫലങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തതോടെയാണ്  വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം'ഭാഗം നവംബറില്‍ സംപ്രേഷണം ആരംഭിക്കാന്‍ തീരുമാനിച്ചത്. വിദ്യാലയങ്ങളിലെ മികച്ച മാതൃകകള്‍ പങ്കുവെക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

  സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനയ്ക്കുശേഷം 150 സ്‌കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലായിരിക്കും.  അപേക്ഷയ്‌ക്കൊപ്പം സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷനോ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷാഫോമും തിങ്കളാഴ്ച മുതല്‍ www.kite.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് കൈറ്റ്' വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് സ്‌കൂളിലെ ബന്ധപ്പെട്ട സമിതിയില്‍ ചര്‍ച്ച ചെയ്ത് ഒക്ടോബര്‍ അഞ്ചിനും 16 നും ഇടയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.  
    മൂന്ന് ഭാഗങ്ങളായാണ് വിദ്യാലയമികവുകള്‍ പരിശോധിക്കുക. അപേക്ഷയിലെ അക്കാദമിക മികവിന്റെ 'ഭാഗത്ത് അക്കാദമിക ആസൂത്രണം, നടത്തിപ്പ്, ഫലപ്രാപ്തി എന്നിവയുടെ വിലയിരുത്തലുകള്‍ രേഖപ്പെടുത്തണം. പ്രതിമാസ അക്കാദമിക പ്രവര്‍ത്തനങ്ങള്‍, അക്കാദമിക മോണിറ്ററിങ്, അധ്യാപക ശാക്തീകരണം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിഷയാധിഷ്ഠിത മികവുകള്‍, ക്ലാസ് പിടിഎ തുടങ്ങിയ 40വിഭാഗങ്ങള്‍ രേഖപ്പെടുത്തണം. സാമൂഹിക പിന്തുണയും വിദ്യാലയവികസനവും രണ്ടാം 'ഭാഗത്തിലും 'ഭൗതികസൗകര്യങ്ങള്‍ മൂന്നാം'ഭാഗത്തിലും നല്‍കണം. സ്‌കൂള്‍വിക്കി, ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം, സമഗ്രസമ്പൂര്‍ണ പോര്‍ട്ടലുകളുടെ ഉപയോഗം, വിദ്യാലയ ശുചിത്വം, ജൈവവൈവിധ്യ ഉദ്യാനം, പിന്തുണാസംവിധാനങ്ങള്‍, വിവിധ ക്ലബുകള്‍ തുടങ്ങിയവയുടെയെല്ലാം വിലയിരുത്തല്‍ ചോദ്യാവലിയിലുണ്ട്. 

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കിട്ടുന്ന സ്‌കൂളിന് 15 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 10ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ക്ക് 15000രൂപ വീതവും ലഭിക്കും. ക്യാഷ് അവാര്‍ഡുകള്‍ക്കു പുറമേ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകള്‍ക്ക് നല്‍കും. പ്രോഗ്രാമിനുള്ള സാങ്കേതികസഹായം ലഭ്യമാക്കുന്നത് സിഡിറ്റ് ആണ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയും ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതിയാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുക.

No comments:

Post a Comment