Saturday 12 August 2017

ദേശഭക്തി ഗാനങ്ങള്‍

തെയ് തെയ് തോം.. തെയ് തെയ് തോം.. തെയ് തെയ് തോം... (2)

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍..
ആകാശപ്പൊയ്കയില്‍ പുതുതാകും അലയിളക്കട്ടെ
ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ...
(പോരാ പോരാ.. )

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദരജാതര്‍ നമ്മള്‍ 
കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാന്‍ 
നമ്മള്‍ നൂറ്റ നൂല് കൊണ്ടു
നമ്മള്‍ നെയ്ത വസ്ത്രം കൊണ്ടു
നിര്‍മ്മിതമിതനീതിക്കൊരന്ത്യാവരണം 
കൃത്യസ്ഥരാം നമ്മുടെയീ നിത്യസ്വതന്ത്രതാലത 
സത്യക്കൊടിമരത്തിന്മേല്‍ സംശോഭിക്കട്ടെ...

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

പച്ച നിറവും വെളുപ്പും നല്‍ചുകപ്പുമിണങ്ങുമീ
മെച്ചമേറും വൈജയന്തി വാനില്‍ തിളങ്ങീ
ദേവര്‍ഷികള്‍ക്കാനന്ദത്തെ കൈ വളർത്തീടട്ടെ
വാസുദേവവക്ഷസ്സിലെ വനമാല പോലവേ 
മന്ദാകിനീ മണിത്തെന്നല്‍ വന്നു പനിനീര്‍ത്തുള്ളികള്‍
മന്ദം മന്ദം തളിക്കുമീ കൊടിക്കൂറകള്‍ 
വീശി ആശ്വസിപ്പിക്കട്ടെ വീണ്ടും വീണ്ടും പാരില്‍ 
ധര്‍മ്മ നാശം കണ്ടു സന്തപിച്ച നാകീവൃന്ദത്തെ..

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

മാടപ്പുര മുതല്‍ മണിമേട വരേയ്ക്കെഴും എല്ലാ 
വീടിന്റെയും പടിക്കലീ വൈജയന്തികള്‍ 
ആടിക്കളിച്ചു നിന്നൊളി കൂടും നാനാ നിറം വീശി 
മാടി വിളിക്കട്ടെ നമ്മള്‍ തേടും മുക്തിയെ 
മംഗളപതാകേ നിങ്കല്‍ തങ്ങിന തുടുപ്പോ ഹാ ഹാ 
ഞങ്ങളുടെ സുദിനത്തിന്‍ പ്രാതസ്സന്ധ്യ താന്‍ 
ഇതാ നിങ്കല്‍ സമര്‍പ്പിച്ചു മുദാ ഞങ്ങള്‍ സ്വജീവിതം 
ഇതിനെ നീ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയാലും...

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍..
ആകാശപ്പൊയ്കയില്‍ പുതുതാകും അലയിളക്കട്ടെ
ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ...

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍....
 
-വള്ളത്തോൾ നാരായണമേനോൻ (1878 - 1958)
 
 ദേശഭക്തി ഗാനം
ജനഗണമനയുെട നാട്   
ജനകോടികളുടെ നാട്
അഹിംസയെന്നൊരു മന്ത്രംചൊല്ലിയ
ഗാന്ധിജിയുെട തറവാട് 
ഇതുഭാരത നാട്
യുഗാന്തരങ്ങളിലൂടെ
മഹാമനസ്കരിലൂടെ
കെടാത്ത കൈത്തിരിയേന്തി
നമ്മള്‍ വളര്‍ത്തിയ നാട്
ഇതു ഭാരത നാട്
ബോധിവൃക്ഷത്തണലില്‍ ബുദ്ധന്‍
ബോധമാര്‍ന്നൊരു നാട്
വീരഹംസവിവേകാനന്ദര്‍ വന്നുദിച്ചൊരു നാട്
ഇതുഭാരത നാട്.... 
കടപാട്:-

No comments:

Post a Comment