Saturday 14 October 2017

STANDARD 4 EVS UNIT 6 മാനത്തേയ്ക്ക്


 PENCIL UNIT MODULE DOWNLOAD


ഒരു ചെറിയ കഥ (വായനകാരായ അധ്യാപകർക്കായി)
അമ്പിളിമാമൻ. ......
ആദ്യമായി അമ്പിളി മാമനെ കാണുമ്പോൾ എന്റെ വായേൽ ഒരുരുള ചോറുണ്ടായിരുന്നിരിക്കാം.... അടുത്ത ഉരുളക്കു,ഒരു നുള്ള് മീൻകൊണ്ടൊരു പൊട്ടു തൊട്ടുകൊടുത്തു അതും കയ്യിൽപിടിച്ചുമ്മ കാത്തിരിക്കുന്നത് ഞാൻ വായ തുറക്കാൻ വേണ്ടിയാണ്.

ഉമ്മാനെ ഗൌനിക്കാതെ എന്നെ നോക്കി ചിരിക്കുന്ന അമ്പിളിമാമനെയും നോക്കി വായിലുള്ള ചോറ് ചവച്ചുകൊണ്ടേയിരിക്കുന്ന എനിക്ക് ,ഒരിക്കലൊരു കുറുക്കനൊരു മുയലിനെ പിടിക്കാൻ വേണ്ടി ഓടിച്ചതും അതുകണ്ട് പാവം തോന്നിയ അമ്പിളി മാമൻ ആകാശത്ത് നിന്നും മുയലിനു ഒരു നൂലിട്ടുകൊടുത്തതും ,മുയൽ ആ നൂലിൽ പിടിച്ചു കയറി അമ്പിളി മാമനിൽ അഭയം പ്രാപിച്ഛതുമായാ കഥ ഉമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നിരിക്കാം....


നൂലിൽ പിടിച്ചു കയറിപ്പോയ മുയലിനു പിന്നീട് എന്ത് സംഭവിച്ചു എന്ന സംശയം ഞാൻ വളരുന്നതിനോടൊപ്പം എന്നെപ്പോലെ തന്നെ വളർന്നു വന്നു.
അവസാനം കുറച്ചും കൂടെ മുതിർന്നപ്പോഴാണ്‌ അമ്പിളിമാമനിൽ ഒരു കറുത്ത പാട് ഞാൻ കണ്ടെത്തിയത്.അതാ മുയല് തന്നെ ആയിരികുമെന്നു ഞാനങ്ങു തീരുമാനിച്ചു,പാവം നിലാവ് കൊണ്ട് കറുത്തതായിരിക്കാം.....



നിലാവില്ലാത്ത രാത്രികളിൽ പുറത്തിറങ്ങാൻ പേടിയുള്ളതുകൊണ്ട് അത്തരം ദിവസങ്ങളിൽ എന്നെ പോലെ തന്നെ അമ്പിളിമാമനും പുറത്തിറങ്ങാറില്ലായിരുന്നു:) ... നിലാവുള്ള രാത്രികളിൽ എല്ലാം ഞങ്ങൾ രണ്ടുപേരും ഒരു പുഞ്ചിരിയെങ്കിലും പരസ്പരം കൈമാറാൻ ശ്രമിച്ചു......

അങ്ങിനെയിരിക്കെ സ്കൂളിൽ പോവാൻ തുടങ്ങിയ എന്റെ രാത്രി സമയങ്ങൾ പുസ്തകത്തിന്‌ മുന്നിൽ പിടിച്ചുവെക്കപ്പെട്ടു.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ പലപ്പോഴും എന്നെ കളിക്കാൻ വിളിക്കുന്ന അമ്പിളിമാമനെ ഞാൻ കണ്ടിരുന്നു. ഉപ്പ ചീത്തപറയും പെട്ടെന്ന് പൊയ്ക്കോ എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ഞാൻ അമ്പിളിമാമനെ പെട്ടെന്നു തന്നെ തിരിച്ചയച്ചു.

പിന്നീടു രണ്ടാം ക്ലാസിലെ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ എനിക്ക് സന്തോഷമായി . പേജുകൾ മറിച്ചു നോക്കുന്നതിനിടക്കാണ് അമ്പിളിമാമന്റെ ഒരു ചിത്രം എന്റെ കണ്ണിൽ തടഞ്ഞത്.കൂടെ വിഡ്ഢിയായ ഒരു മനുഷ്യനും,ഒരു കിണറും ഉണ്ടായിരുന്നു ആ ചിത്രത്തിൽ.ആ ചിത്രത്തിന്റെ കൂടെയുള്ള കഥ ഒറ്റക്ക് വായിക്കാനുള്ള മൂപ്പെനിക്ക് ആവാത്തത് കൊണ്ട് രാത്രി ഞാൻ ഉമ്മാനെകൊണ്ട് ആ കഥ വായിപ്പിച്ചു കേട്ടു.

കഥ കേട്ടു എനിക്കൊത്തിരി സന്തോഷമായി.കാരണം കിണറ്റിൽ കണ്ട അമ്പിളിമാമനെ പാതാളകരണ്ടി കൊണ്ട് വലിച്ചു കയറ്റാൻ നോക്കിയ ഡേവിഡ് എന്ന വിഡ്ഢി പാതാള കരണ്ടി പൊട്ടി മലർന്നടിച്ചു വീണത്‌ കേട്ട് ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.

വലുതാവും തോറും അമ്പിളിമാമൻ എന്നിൽ നിന്നും അകന്നു പോവുകയായിരുന്നു.പിന്നീടെപ്പോഴോ പെരുന്നാളുറപ്പിച്ചോ എന്നറിയാൻ വേണ്ടി മാത്രമായി അമ്പിളി മാമനെ നോക്കുന്നത് .
അവളെ കിട്ടിയതോടെ ഞാൻ വീണ്ടും നിലാവിന്റെ കാമുകനായി മാറി .കാഞ്ഞിരപ്പുഴയുടെ തീരത്ത് നിലാവുള്ള രാത്രികളിൽ അവളുമായി കഥ പറഞ്ഞിരിക്കുമ്പോൾ അമ്പിളിമാമനു ഞങ്ങളെ കണ്ടു അസൂയ തോന്നിയോ എന്തോ??

അവളില്ലാതെ ഒരു രാത്രി ഞാൻ ഒറ്റക്കിരുന്നപ്പോൾ അമ്പിളിമാമൻ എന്നോട് പറഞ്ഞു ഡാ....ഇന്നലെ ഒരു നക്ഷത്രം എന്നോടൊന്നു ഒതുങ്ങി നിക്കാൻ പറഞ്ഞു .. അവൾക്കു നിങ്ങളെ രണ്ടു പേരെയും കാണണമെന്ന്...

ഹഹാഹ. അതേതുനക്ഷത്രാ അമ്പിളിമാമാ എന്നേം എന്റെ പെണ്ണിനേം ഒളിഞ്ഞു നോക്കുന്നത്?
എനിക്കും കൃത്യമായി അറിയില്ലെടാ. എനിക്കൊരാളെ സംശയമുണ്ട്‌. പണ്ട് നിനക്കെന്നെ കാണിച്ചു തന്നു ചോറ് തരാറില്ലായിരുന്നോ ഒരാൾ. അയാളാണോ ആ നക്ഷത്രം.... ആയിരിക്കാമല്ലെ.. ആ.. !!!!!!


നക്ഷത്രങ്ങള്‍ (Stars)
സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുന്നതും സ്ഥിരമായി ഒരേ സ്ഥലത്തു നില്‍ക്കുന്നവയുമാണ് നക്ഷത്രങ്ങള്‍ . ആകാശത്തില്‍ വളരെയേറെ നക്ഷത്രങ്ങള്‍

സൗരയൂഥം


ശ്ശ് സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌.

 ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെ ഭൂസമാന ഗ്രഹങ്ങൾ (terrestrial planet) എന്നു വിളിക്കുന്നു.  ഏറ്റവും വലിപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള യുറാനസ്, നെപ്‌ട്യൂൺ എന്നിവയിൽ ജലം, അമോണിയ, മീഥൈൻ എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ (ice giants) എന്നും വിളിക്കുന്നു.

ഗ്രഹം 

സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ് ഗ്രഹങ്ങൾ

 ഉപഗ്രഹം

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിൻറെ ഗുരുത്വാകർഷണ പരിധിയിൽ നിന്ന് പുറത്തുപോകാൻ സാധിക്കാതെ ഇത്തരം വസ്തുക്കൾ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.
ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ INSAT പോലെയുള്ളവ മനുഷ്യനിർമ്മിതമായ കൃത്രിമോപഗ്രഹങ്ങളുമാണ്‌. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.

പൗർണ്ണമി

ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന്. സൂര്യനും, ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം ചന്ദ്രഗ്രഹണം സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാകില്ല. പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പലപേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം എന്നപേരിൽ ഉപവസിക്കുന്നു.

ചാന്ദ്രപര്യവേഷണങ്ങൾ

ദൂരദർശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്രനിരീക്ഷണ രംഗത്ത്‌ കുതിച്ചു ചാട്ടം വരുത്തിയത്‌. ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞൻ ദൂരദർശിനി ഉപയോഗിച്ച്‌ ചന്ദ്രനിലെ പർവതങ്ങളും, ഗർത്തങ്ങളും വീക്ഷിക്കുന്നതിൽ വിജയിച്ചു.

  കൃത്രിമോപഗ്രഹം

1957, ഒക്ടോബർ 4-ന്, സോവിയറ്റ് യൂണിയൻ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക് വിക്ഷേപിച്ചു. വിജയകരമായ ഈ വിക്ഷേപണത്തോടെ, സോവിയറ്റ് യൂണിയൻ സ്പുട്നിക് ബഹിരാകാശ പദ്ധതിക്കു തുടക്കം കുറിച്ചു. സെർജി കോറോലെവ് ആയിരുന്നു ഇതിന്റെ രൂപകൽപന നിർവഹിച്ചവരിൽ പ്രധാനി. സ്പുട്നിക്ക് പ്രോജക്ടോടു കൂടി അമേരിക്കൻ ഐക്യനാടുകളും റഷ്യയുമായുള്ള ബഹിരാകാശ മത്സരത്തിന് തുടക്കമാവുകയും ചെയ്തു. അന്തരീക്ഷത്തിലെ വിവിധ പാളികളിലെ സാന്ദ്രതയെക്കുറിച്ച് സ്പുട്നിക്-1 ന്റെ ഭ്രമണ വ്യതിയാനങ്ങളിലൂടെ പഠിക്കാൻ സാധിച്ചു. അതോടൊപ്പം, അയണോസ്ഫിയറിലെ റേഡിയോ തരംഗ വിതരണത്തെക്കുറിച്ചും സ്പുട്നിക്-1 നിർണ്ണായക വിവരങ്ങൾ ഭൂമിയിലെത്തിച്ചു.

ജീവനുള്ള ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ ലൈക എന്ന പട്ടിക്കുട്ടിയുമായി 1957, നവംബർ 3-നാണ് സ്പുട്നിക്ക് 2 വിക്ഷേപിക്കപ്പെട്ടത്. അതേസമയം ഒരുപറ്റം 
 അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹമായ എക്സ്പ്ലോറർ 1958 ജനുവരി 31-നാണ് വിക്ഷേപിക്കപ്പെട്ടത്. 1961-ൽ, സ്പുട്നിക്-1 നെ വിക്ഷേപണത്തിന് മൂന്നര വർഷങ്ങൾക്കു ശേഷം, എയർഫോഴ്സ് NORAD-ന്റെയും NAVSPASUR-ന്റെയും ഉപകരണങ്ങളുടെ സഹായത്തോടെ ഭൂമിയെ വലം വെക്കുന്ന 155 ഉപഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കുകയുണ്ടായി.

ആദ്യകാല കൃത്രിമോപഗ്രഹങ്ങൾ ഓരോന്നും ഒരോ തരത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടതായിരുന്നു. ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയം വർദ്ധിച്ചതോടെ, പ്രാമാണിക മാതൃകാ രൂപകൽപനകൾ (standardized models) ആവശ്യമായി വന്നു. ഒരോ പ്രത്യേക ആവശ്യങ്ങൾക്കും ഒരു മാതൃക എന്ന നിലയിലേക്ക് കൃത്രിമോപഗ്രഹങ്ങൾ പ്രാമാണികവൽകരിക്കപ്പെട്ടു. കൃത്രിമോപഗ്രഹ ബസുകൾ (satellite buses) എന്നു വിളിക്കപ്പെടുന്ന ഇത്തരം മാതൃകകളെ അടിസ്ഥാനമാക്കി ഒന്നിൽ കൂടുതൽ കൃത്രിമോപഗ്രഹങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്തു. HS-333 എന്ന മാതൃക അടിസ്ഥാനമാക്കി, 1972-ൽ വിക്ഷേപിക്കപ്പെട്ട ഭൂസ്ഥിര ഉപഗ്രഹമാണ് ഇത്തരത്തിലുള്ള ആദ്യത്തെ കൃത്രിമോപഗ്രഹം. ഭൂമിയെ ഭ്രമണം ചെയ്യുന്ന ഏറ്റവും വലിയ കൃത്രിമോപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശനിലയമാണ്.

എ.പി.ജെ. അബ്ദുൽ കലാം

സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?

ചാന്ദ്രദിനം ഇന്ന്

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനം

 

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )



2 comments:

  1. UP ABOVE THE SKY POWER POINT PRESENTATION not available,please share

    ReplyDelete
  2. ഈ ചാപ്റ്ററിന്റെ ടീച്ചിംഗ് മാന്വൽ അയക്കാമോ? 3rd യൂണിറ്റിന്റെയും

    ReplyDelete