Tuesday 2 August 2016

ഇന്ത്യൻ പോസ്റ്റൽ സർവീസ്

  ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് നിരവധി തപാൽശൃംഖലകളുണ്ടായിരുന്നവയെ ഏകോപിപ്പിച്ചാണ് ഇന്ത്യൻ തപാൽ വകുപ്പ് സംഘടിക്കപ്പെട്ടത്. 

ഭാരതസർക്കാറിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ തപാൽ വകുപ്പിന്നു കീഴിലാണ് ഇന്ത്യൻ തപാൽ പ്രവർത്തിക്കുന്നത്. ആറംഗങ്ങളും ഒരു അദ്ധ്യക്ഷനുമുള്ള പോസ്റ്റൽ സർവീസ് ബോർഡ് ആണ് ഇതിന്റെ പരമാധികാരസമിതി.  ഓരോ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തലവന്മാരായിട്ടുള്ള 22 പോസ്റ്റൽ സർക്കിളുകളാണ് രാജ്യത്തുടനീളമുള്ളത്. ഓരോ സർക്കിളും തുടർന്ന് ഓരോ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ കീഴിൽ വിവിധ മേഖലകളായും തിരിച്ചിട്ടുണ്ട്.   ഇന്ത്യൻ തപാൽ ശൃംഖലയിൽ ഹിമാചൽ പ്രദേശിലെ ഹിക്കിമിലുള്ള തപാലാപ്പീസാണ് ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ഉയരത്തിലുള്ള തപാലാപ്പീസ്. (4700 മീറ്ററുയരത്തിൽ. പിൻ കോഡ് നമ്പർ 172114)
മറാഠിയിലെ ഠപാൽ എന്ന പദത്തിൽ നിന്നാണ്‌ മലയാളപദമായ തപാൽ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാൽ എന്ന് തന്നെയാണ്‌  മുദ്ര എന്നത് അടയാളം എന്നർത്ഥമുള്ള സംസ്കൃതപദത്തിൽ നിന്നാണ് രൂപം കൊണ്ടത്.

ചരിത്രം

1764-ൽ ലോർഡ്‌ ക്ലൈവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. 1774-ൽ വാറൻ ഹേസ്റ്റിംഗ്സ് കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു.1854-ൽ ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ഓഫീസ് ആക്ട്‌ നിലവിൽ വന്നത്. 1852-ൽ സിന്ധിലാണ് ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുന്നത്. സിന്ധിയിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര 'സിന്ധ് ഡാക്' എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ്‌ ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു.  ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.  സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ്‌ 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്.ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.




തപാൽ ദിന ക്വിസ് ✉✉✉
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി
തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത്
ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
കൊൽക്കത്ത (1774)

ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
പെന്നി ബ്ലാക്ക് (1840 Britain)
സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?
ഇംഗ്ലണ്ട്
ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ?
സിന്ധ് ഡാക് (1852)
ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?
മുംബൈ പോസ്റ്റോഫീസ്
ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
ന്യൂ ഡൽഹി (2013 Mar8)
കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
തിരുവനന്തപുരം (2013 July5)
ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
1880
എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
27
പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?
1972Aug 15
ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?
9
രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
ദക്ഷിണ ഗംഗോത്രി (1983)
ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ?
1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )✅
സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ?
1986 aug 1
എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?
ഗോവ
സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട്
കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ?
എറണാകുളം
സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാ ഗാന്ധിജി (1948 aug 15)
സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?
വിക്ടോറിയ രാജ്ഞി
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മീരാഭായ്
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
അൽഫോൻസാമ്മ
ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?
അമേരിക്ക
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?
ഹെൻഡ്രി ഡ്യൂനന്റ്റ്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?
ഗാന്ധിജി
വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മദർതെരേസ (അമേരിക്ക )
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ?
യു എസ് എസ് ആർ (1972)
ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ?
രാജേന്ദ്രപ്രസാദ്
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?
പുരാനകില
തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
കുമാരനാശാൻ
രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ?
വി കെ കൃഷ്ണമേനോൻ
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
ഇ എം എസ്
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
ചൈന
ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ?
ഓസ്‌ട്രേലിയ
പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ?
ഒറീസ്സ പോലീസ് സേന
ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
നാസിക്
കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?
1961
ഹോബികളുടെ രാജാവ് ?
ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )
ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം ?
ന്യൂഡൽഹി
കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?
തൃശൂർ
കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
ചെന്നൈ (2014 ഫെബ് 27)

No comments:

Post a Comment