Friday 26 October 2018

കേരളത്തിൽ ആദ്യം


അറിയാത്തവര്‍ അറിയട്ടെ......
കേരളത്തിലെ............?

  • ആദ്യത്തെ റബറൈസ്ഡ് റോഡ് ?
 കോട്ടയം-കുമളി
  • ആദ്യത്തെ റബർ തോട്ടം ?
 നിലമ്പൂർ.1869
  • ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
 തിരുവനന്തപുരം.



  • ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
ഏഷ്യനെറ്റ്.
  • ആദ്യത്തെ വന്യജീവി സങ്കേതം ?
പെരിയാർ.)
  • ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
പരിയാരം മെഡിക്കൽ കോളേജ്.
  • ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
 ഉദയ സ്റ്റുഡിയോ.
  • ആദ്യത്തെ സിമെന്റ് ഫാക്ടറി ?
ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).
  •  ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
 കോട്ടയം.
  •  ആദ്യത്തെ ധന്വന്തരി ഗ്രാമം ?
കടയ്ക്കൽ.
  •  ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
എറണാകുളം.
  •  ആദ്യത്തെ പ്രസ്സ് ?
സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).
  •  ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
 പാലക്കാട്.
  •  ആദ്യത്തെ യൂറോപ്യൻ കോട്ട ?
പള്ളിപ്പുറം (എറണാകുളം).
  •  ആദ്യത്തെ ക്രൈസ്തവദേവാലയം ?
 കൊടുങ്ങല്ലൂർ
  • ആദ്യത്തെ റബർ പാർക്ക് ?
ഐരാപുരം (എറണാകുളം).
  •  ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
 കൊടുങ്ങല്ലൂർ.
  • 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
 കോഴിക്കോട്.
  • കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
  കാലിക്കറ്റ് സർവ്വകലാശാല.
  • ആദ്യത്തെ കയർ ഗ്രാമം ഏത് ?
വയലാർ.
  • ആദ്യത്തെ കയർ ഫാകടറി ?
 ആലപ്പുഴ ഡാറാസ് കമ്പനി (1859)
  •  ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
 പുറ്റടി(ഇടുക്കി).
  • ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
കുന്നമംഗലം.
  •  കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
ഇരിങ്ങൽ,കോഴിക്കോട്.
  •  കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
 അശോക ബീച്ച് റിസോട്ട് ,കോവളം.
  • കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
 എം.വി.റാണിപത്മിനി.
  • ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?
കോഴിക്കോട്‌.
  •  സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
മഞ്ചേരി(മലപ്പുറം).
  •  കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?
 പേരൂർക്കട.
തിരുവനന്തപുരം.
  • നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
പിലിക്കോട്.
  •  കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
 മുല്ലക്കര.
  • കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?
 മലമ്പുഴ.
  • കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
 ഇടമലക്കുടി.
  • കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
 7 തവണ.
  •  1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
 തിരുവനന്തപുരം.
  •  കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
 ബി.രാമകൃഷ്ണറാവു.
  • കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
 പട്ടം,തിരുവനന്തപുരം.
  •  ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
കേരളം.
  •  സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
കോട്ടയം.
  • ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
തിരുവന്തപുരം.
  • കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
  •  ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
തിരുവന്തപുരം.
  • ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
 മണിയാർ.
  •  കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
 തിരുവന്തപുരം.
  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
  •  കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
 കണ്ണാടി.
  • കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
 നെയ്യാറ്റിൻകര.
  • കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
 പാലക്കാട്,കണ്ണൂർ.
  •  കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
കോട്ടയം.
  • കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
 കൊച്ചി.
  •  കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
 കോട്ടയ്ക്കൽ.
  • സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
കഞ്ഞിക്കുഴി.
  • കേരളത്തി ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
 കൊടുങ്ങല്ലൂർ.
  • കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
കൊച്ചി.

No comments:

Post a Comment