Saturday 14 October 2017

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും LTC

(Leave Travel Concession)
 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫുള്‍ടൈം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും (എയിഡഡ് സ്കൂള്‍ ഉള്‍പ്പെടെ) LTCക്ക് അര്‍ഹതയുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക് ഒരു പ്രാവിശ്യം മാത്രമേ LTC  ലഭിക്കൂ. സസ്പെന്‍ഷന്‍ ലഭിച്ചവര്‍ മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട്‌ ടൈം കണ്ടിജന്‍ട് ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല.

ജീവനക്കാരന്‍ ജീവനക്കാരന്‍റെ ഭാര്യ/ഭര്‍ത്താവ് ,അവിവാഹിതരായ മക്കള്‍ നിയമപരമായി ദത്തെടുത്ത മക്കള്‍ എന്നിവര്‍ക്ക് LTC അനുവദിക്കും .സര്‍വ്വീസ് ബുക്കില്‍ എല്ലാ ജീവനക്കാരും കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങളും LTC ക്ക് കൊടുക്കുന്ന അപേക്ഷ വിവരങ്ങളും ഒന്നാണെന്ന് മേലധികാരി വെരിഫൈ ചെയ്യണം. 6500കിലോമീറ്റര്‍ യാത്രക്കാണ് LTC അനുവദിക്കുന്നത് (മടക്കയാത്ര ഉള്‍പ്പെടെ) അവധിദിനങ്ങള്‍ ഉള്‍പ്പെടെ ദിവസത്തേക്കാണ് അനുവദിക്കുക. അദ്ധ്യാപകര്‍ക്ക് വെക്കേഷന്‍ കാലത്ത് മാത്രം (ഓണം, ക്രിസ്മസ് അവധി പറ്റില്ല യാത്രക്ക് ശേഷം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ രേഖകളും കണ്‍ട്രോളിംഗ്ഓഫീസറിനു സമര്‍പ്പിക്കണം. യാത്രക്ക്മുന്‍പ് തുക ലഭിക്കും. ഇതിനായി ടിക്കറ്റിന്‍റെ കോപ്പി അപേക്ഷയോടൊപ്പം നല്‍കണം.  

കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
 കടപ്പാട്: മുട്ടം

No comments:

Post a Comment