Saturday 16 September 2017

എന്താണ് മാൽവെയർ ??? എങ്ങനെ തടയാം?

കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായിമാൽവെയറുകൾ(malware)എന്നു പറയാം.
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന  ആളുടെ അറിവില്ലാതെ കമ്പ്യുട്ട്ർ സിസ്റ്റെം തകറാലിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണൂ മാൽവെയറുകൾ.
വെബ് ബ്രൗസറുകളുടെ നിയന്ത്രണം ഏറ്റെടുത്ത്‌ തെറ്റായ സേർച്ചിംഗ്‌ നടത്തിക്കുക, പോപ്‌ അപ്‌ പരസ്യങ്ങൾ പ്രദർശിപ്പിക്കുക,ഉപയോക്താവിന്റെ ബ്രൌസിംഗ്‌ പ്രവണത ചോർത്തുക എന്നിവയും മാൽവെയറുകളെ കൊണ്ടുള്ള ദോഷങ്ങളാണു. തന്മൂലം കമ്പ്യൂട്ടറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. മിക്കവാറും മാൽവെയറുകൾ കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്താലും സ്വയം ഇൻസ്റ്റാൾ ചെയ്യാൻ കഴിവുള്ളവയാണ്‌.
മാൽവെയറുകൾ പല തരം
1).വൈറസ്.
സ്വയം പെരുകാൻ കഴിവുള്ളതും കംപ്യുട്ടറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന കംപ്യുട്ടർ പ്രോഗ്രാമുകളാണു വൈറസ്. പ്രധാനമയും ഇന്റെർനെറ്റ് വഴിയോ ആണ് വൈരസ് വ്യാപിക്കുക.
2).വേം
സ്വയം പെരുകുന്ന കംപ്യുട്ടർ പ്രോഗ്രാമുകളാണു വേം .നെറ്റ് വർക്ക് വഴിയാണു ഇവ വ്യാപിക്കുന്നത്.സ്വയം റൺ ചെയ്യാം എന്നതാണൂ വൈറസിൽനിന്നു ഇവക്ക് ഉള്ള വ്യത്യാസം..ഇവ കൂടുതലായും നെറ്റ് വർക്കിന്റെ ബാൻഡ് വിഡ്ത് അപഹരിക്കുക എന്ന ദ്രോഹമാണു ചെയ്യാറു.
3).ട്രോജൻ ഹോഴ്സ്
ട്രോജൻ ഹോഴ്സ് എന്നത് സ്വയം പെരുകാത്ത മാൽവെയറുകളാണു.യൂസെർക്ക് ആവശ്യമായ കാര്യങ്ങളാണു ചെയ്യുന്നത് എന്നു തോന്നിപ്പിച്ചുകൊണ്ട് കംപ്യുട്ടറിലേക്ക് കടന്നു കയറ്റത്തിനു വഴി ഉണ്ടാക്കുകയാണു ഇവയുടെ ജോലി.ഹാക്കർമാർ കംപ്യുട്ടറിലേക്ക് റിമോട്ട് അക്സസ്സിനു വേണ്ടി ആണു ഇവയെ ഉപയോഗിക്കുന്നത്.
4).റൂട്ട്കിറ്റ്സ്.
അറ്റാക്കറുടെ ആക്രമണം മറച്ച് വെക്കാനാണു ഇവ ഉപയോഗിക്കുക.മാൽവെയർ കണ്ടെത്തുകയും തുരത്തുകയും ചെയ്താൽ അറ്റാക്കറുടെ ജോലി ഫലമില്ലാതാവും ഇത് ഉണ്ടാകാതിരിക്കാൻ റൂട്ട്കിറ്റ്സ് ഉപയോഗിക്കുന്നു.
5).ക്രൈം വെയർ
സൈബർ കുറ്റ ക്രുത്യങ്ങൾക്കാണു ഇത്തരം മാൽവെയർ ഉപയോഗിക്കുന്നത്.ഐഡന്റിറ്റി മോഷണമാണു ഇതിൽ കൂടുതലും സംഭവിക്കുന്നത്.യൂസറുടെ ഓൺലൈൻ അക്കൗണ്ടുകളും സാംബത്തിക ഇടപാടുകളുടെ രേഖകളും മറ്റും ഉപയോഗിച്ച് തിരിമറികൾ നടത്തുകയാണു ഇവരുടെ ജോലി..
6).സ്പൈവെയറുകൾ.
ഒരാളുടെ കമ്പ്യൂട്ടറിൽ നിന്ന് കൊണ്ട്‌ അതിലെ പ്രവർത്തന വിവരങ്ങൾ മറ്റൊരു സ്ഥലത്തേക്ക്‌ എത്തിച്ചുകൊടുക്കുന്ന ചാര പ്രോഗ്രാമുകളാണ്‌ സ്പൈവെയറുകൾ. ബ്രൌസിംഗ്‌,യൂസർ നാമങ്ങൾ,പാസ്‌വേഡുകൾ,ഇമെയിൽക്ലയന്റ്‌ സോഫ്റ്റ്‌വെയറുകളിലെ ഇമെയിൽ അഡ്രസ്സുകൾ എന്നിവയാണ്‌ സ്പൈവെയറുകൾ കൈമാറ്റം ചെയ്യുന്ന വിവരങ്ങൾ.
7).ഹൈജാക്കറുകൾ
ഹോം പേജ്‌,സെർച്ച്‌ പേജ്‌,സെർച്ച്‌ ബാർ തുടങ്ങിയ ബ്രൌസിംഗ്‌ സോഫ്റ്റ്‌വെയറിന്റെ വിവിധ ഘടകങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന മാൽവെയറുകളാണ്‌ ഹൈജാക്കറുകൾ. തെറ്റായ വെബ്സൈറ്റുകളിലേക്കോ സെർച്ച്‌ റിസൾട്ടുകളിലേക്കോ വഴി തിരിച്ചു വിടുകയാണ്‌ ഇത്തരം മാൽവെയറുകൾ ചെയ്യുന്നത്‌.
8).ടൂൾബാറുകൾ.
ടൂൾബാറുകൾ ഉപദ്രവകാരികളാണെന്ന് തറപ്പിച്ച്‌ പറയാൻസാധ്യമല്ല. പലപ്പോഴും ഇവ സെർച്ചിംഗ്‌ എളുപ്പമാക്കുന്നതിനായി ബ്രൌസറിൽ കൂട്ടിചേർക്കുന്നപ്രോഗ്രാമുകളാണ്‌. ഗൂഗിൾ,യാഹൂ തുടങ്ങിയ സെർച്ച്‌ സൈറ്റുകളുടെ ടൂൾബാറുകൾ ഇതിനുദാഹരണങ്ങളാണ്‌. എന്നാൽ ചിലയിനം ടൂൾബാറുകൾ തീർത്തും ശല്യമായി തീരുന്നവയുമുണ്ട്‌. ഇത്തരം പ്രോഗ്രാമുകൾ മിക്കവാറും ഉപയോക്താവ്‌ അറിയാതെയാണ്‌ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്‌.
9).ഡയലർ.
നമ്മുടെ കമ്പ്യൂട്ടറിലെ മോഡം/ഫോൺ കണക്ഷൻ മറ്റൊരാൾക്ക്‌ രഹസ്യമായി ഉപയോഗിക്കാൻ സഹായിക്കുന്ന മാൽവെയറുകളാണ്‌ ഡയലറുകൾ. തന്മൂലം യഥാർത്ഥ കണക്ഷനുള്ള വ്യക്തിക്ക്‌ താൻ ഉപയോഗിക്കുന്നതിലും കൂടുതലായി ബില്ലടക്കേണ്ടി വരുന്നു.

എങ്ങനെ തടയാം?

_സൂക്ഷ്മതയോടെയുള്ള ഇന്റർനെറ്റ്‌ ഉപയോഗം കൊണ്ട്‌ ഒരു പരിധി വരെ മാൽവെയറുകളെ തടയാം. അനുയോജ്യമായ ഫയർവാളുകൾ ഉപയോഗിക്കുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്. ക്വാളിറ്റി ഉള്ള ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിക്കുക അത് ശരിയായി അപ്ഡേറ്റ് ചെയ്യുക.ഓപ്പറേറ്റിങ്ങ് സിസ്റ്റവും മറ്റു സോഫ്റ്റ് വെയറുകളും അപ്ഡേറ്റ് ചെയ്ത് സൂക്ക്ഷിക്കുക.ഓട്ടോ റൺ ഡിസേബിൾ ചെയ്യുക.ഇങ്ങനെ ഒക്കെ കമ്പ്യൂട്ടറിനെ വൈറസ് ബാധയിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കാം.

No comments:

Post a Comment