Monday 14 August 2017

സ്വാതന്ത്ര്യ ദിന ക്വിസ് 2017

ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീ‍മതി. തസ്നിം ഖദീജ, ജി.എല്‍..പി. എസ് കാരാട്, മലപ്പുറം

1. ഇന്ത്യയോടൊപ്പം  August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?
    സൗത്ത് കൊറിയ , കോംഗോ
2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം  സത്യവും അഹിംസയുമാണ് '
    ഇത് ആരുടെ വാക്കുകൾ?

    ഗാന്ധിജി
3.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
   സുബേദാർ
4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?
    1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ? 

  സ്വാമി വിവേകാനന്ദൻ
6. വാഗൺ ട്രാജഡി നടന്ന വർഷം
   1921 നവംബർ 10
7. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ?
   ഖാൻ അബ്ദുൾ ഗാഫർഖാൻ
8. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു ? 
   ക്വിറ്റ് ഇന്ത്യ സമരം
9. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്‌തമായ കലാപം?
   ഇന്ത്യൻ നാവിക കലാപം
10.  ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ? 
   അബ്ദുൾ കലാം ആസാദ്
11. സ്വതന്ത്ര ഇന്ത്യയുടെ  ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ? 
    മൗണ്ട് ബാറ്റൺ പ്രഭു
12. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക്  നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറല്‍ ?
   ജനറൽ ഡയർ
13. ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത് ?
   ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്‌സാക്ഷി യായ ഉദ്ദം  സിംഗ്
14. ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ  അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത് ?
    ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌
15. എവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ?
   ബോംബെ
16.  ഇന്ത്യയുടെ രാഷ്‌ട്ര ശില്പി ആരാണ് ?
    ജവഹർലാൽ നെഹ്‌റു
17.  ഗാന്ധിജി ചരിത്ര പ്രധാനമായ  ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ?
     61-  വയസ്സിൽ
18.  മൗലാനാ അബ്ദുൾ കലാം സ്ഥാപിച്ച പത്രം -?
     അൽ- ഹിലാൽ
19. വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
    വാർദ്ധാ പദ്ധതി
20. ഗാന്ധിജി  വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു -?
  Dr. സക്കീർ ഹുസൈൻ
19. അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാർ ?
  ഗാന്ധിജി
20 രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം  ?
    യംങ്  ഇന്ത്യ
21. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം?
    168 ദിവസം
22. U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ? 
   ഗാന്ധിജി മരണമടഞ്ഞപ്പോൾ
23. ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവ കാരി?
     കെ.പി .ആർ. ഗോപാലൻ
24. ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?
    ഭാരത് രത്ന
25.  വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ?
    അരവിന്ദ് ഘോഷ്
26. Wake Up India എന്ന പുസ്തകം രചിച്ചതാര് -?
    ആനി ബസന്റ്
27. ഇന്ത്യയുടെ ദേശീയ ഫലം ?
    മാങ്ങ
28. ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?
     ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി
29.  ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ ?
  സരോജിനി നായിഡു
30. നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?
  പിംഗലി വെങ്കയ്യ
31. കുച്ചിപ്പിടി  എന്ന  നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം ?
   ആന്ധ്രാ പ്രദേശ്
32. ആരുടെ ആത്‌മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം ?
   അബ്ദുൾ കലാം ആസാദ്
33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട  ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്  ?
    എബ്രഹാം ലിങ്കൺ
 34.  മഹാത്മാ ഗാന്ധിയെ കൂടാതെ ഒക്ടോബർ 2 നു  ജന്മദിനമായ  ഇന്ത്യൻ നേതാവ് -?
    ലാൽ ബഹാദൂർ ശാസ്ത്രി
35. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?
     ജമ്മു കാശ്മീർ
36.  ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ് ?
   ചിത്തരഞ്ജൻ ദാസ്
37.  ഏറ്റവും കൂടുതൽ കടത്തീരമുള്ള സംസ്ഥാനം?
     ഗുജറാത്ത്
38.  നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
     രവീന്ദ്ര നാഥ് ടാഗോർ
39.  ബംഗ്ലാ ദേശിന്റെ ദേശീയ ഗാനമായ അമർ സോനാർ  ബംഗ്ള  രചിച്ചത് ?
     രവീന്ദ്ര നാഥ് ടാഗോർ
40.  ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ് ?
     ഡെറാഡൂൺ
41.  ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്ര പതിയാണ് ഈയിടെ  ചുമതലഏറ്റ റാം നാഥ് കോവിന്ദ് ?
     14
42.  രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം  ?
      30
43. ഇന്ത്യയിൽ  ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ?
   ഹിമാചൽ പ്രദേശ്
44.  ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ?
    സ്വാമി വിവേകാനന്ദൻ
45.   അഭിവാദ്യാനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത് ?
    സുഭാഷ് ചന്ദ്ര ബോസ്
46.   ഇന്ത്യയുടെ പരമോന്നത നീതി പീഠം?
     സുപ്രീം കോടതി
47.  ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ  പ്രത്യക്ഷപ്പെട്ട ഭാരതീയൻ ?
      ഗാന്ധിജി
48.  ഒരു ഭാഗത്തു ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക സംസ്ഥാനം ?
     പശ്ചിമ ബംഗാൾ
49. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ  ആദ്യ രക്ത സാക്ഷി ?
     മംഗൾ പാണ്ഡെ
50.  ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്  ?
    പഴശ്ശി രാജ

ഈ ചോദ്യങ്ങള്‍ പി.ഡി.എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാം
https://drive.google.com/file/d/0B_1hOUmDIPEOTml5QlI0MHdLekE/view?usp=sharing


3 comments: