Tuesday 28 February 2017

വിരമിച്ച അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

    

    എസ്.സി.ഇ.ആര്‍.ടി നടത്തുന്ന വിവിധ ശില്പശാലകളില്‍ പങ്കെടുക്കാന്‍ താത്പര്യമുളള പരിചയസമ്പന്നരായ വിവരമിച്ച സ്‌കൂള്‍/ഡയറ്റ്/കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ വെളളക്കടലാസില്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ, ഡയറക്ടര്‍, എസ്.സി.ഇ. ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് അഞ്ചിനകം അയക്കണം. scertkerala@gmail.comഎന്ന മേല്‍വിലാസത്തില്‍ ഓണ്‍ലൈനിലും അപേക്ഷ സമര്‍പ്പിക്കാം. അഞ്ച് വര്‍ഷത്തിനുളളില്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന

ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ

SSLC IT Practical പരീക്ഷ സമാപിക്കുന്ന അവസരത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും പരീക്ഷാഭവനിലേക്ക് നല്‍കേണ്ട റിസള്‍ട്ട് സി ഡിയില്‍ ഉള്‍പ്പെടുത്തേണ്ടവ.
  1. Homeലെ PBhavan Folderb ലുള്ള SchoolCode_2017.csv എന്ന ഫയല്‍.
  2. സെര്‍വര്‍ കമ്പ്യൂട്ടറില്‍ എല്ലാ കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ഇംപോര്‍ട്ട് ചെയ്തതിന് ശേഷം Export ചെയ്ത SchoolCode.itx എന്ന ഫയല്‍
  3. Server Computerല്‍ നിന്നും ലഭിക്കുന്ന Consolidated Score Sheet (Pdf File) ഫയല്‍
  4. പരീക്ഷാ ശോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമത്ത് സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും Export ചെയ്തെടുത്ത School Registration Details ഫയല്‍
ഇവ ഉള്‍പ്പെടുത്തുന്ന RESULT CDയില്‍ SCHOOL CODE നിര്‍ബന്ധമായും എഴുതണം. ചീഫ് സൂപ്രണ്ടിന്റെ ഒപ്പം സീലും കവറില്‍ ഉണ്ടാവണം. Result CDയുടെ ഒരു കോപ്പി സ്കൂളില്‍ സൂക്ഷിക്കണം

ഈ Result CD കൈമാറുന്നതോടൊപ്പം തന്നെ താഴെപ്പറയുന്ന അനുബന്ധരേഖകളും കൈമാറേണ്ടതാണ്.
  • Comprehensive Report ഒരു കോപ്പി ഇതിനായി നല്‍കിയിരിക്കുന്ന കവറില്‍ സീല്‍ ചെയ്തതിനോടൊപ്പം മറ്റൊരു കോപ്പി കൂടി കൈവശം കരുതേണ്ടതാണ്.
  • Consolidated Mark Listന്റെ പകര്‍പ്പ് ചീഫ് സൂപ്രണ്ടിന്റെ ഒപ്പും സീലും ഉള്ളത് ഇതിനായി നല്‍കിയ കവറില്‍ സീല്‍ചെയ്തത്
  • പരീക്ഷാ പ്രതിഫലം നല്‍കിയതിന്റെ അക്വിറ്റന്‍സ് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയത്.
  • പരീക്ഷ തീര്‍ന്ന് കഴിഞ്ഞാല്‍ iExaMS സൈറ്റില്‍ PBavan ഫോള്‍ഡറിലെ csv ഫയല്‍ അപ്‌ലോഡ് ചെയ്യാന്‍ മറക്കരുത്.
  • എല്ലാ കമ്പ്യൂട്ടറുകയിലെയും വിവരങ്ങള്‍ പരീക്ഷ തീര്‍ന്നു കഴിഞ്ഞാല്‍ uninstall ചെയ്യുന്നതിനും മറക്കണ്ട
പരീക്ഷാ പ്രതിഫലം പുതിയ നിരക്കില്‍ DA Rs 320 ആണ് 

ഫെബ്രുവരി 28- ദേശീയ ശാസ്ത്രദിനം

            

സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത്  1928 ഫെബ്രുവരി 28 നാണ്. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു.   ലോക ശാസ്ത്രദിനം നവംബര്‍ 10 നാണ്. 

കണികകളില്‍ത്തട്ടിത്തെറിക്കുന്നതുമൂലം  പ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യ ത്തിനുണ്ടാകുന്ന മാറ്റമാണ് രാമന്‍ ഇഫക്ടില്‍ പ്രതിപാദിക്കുന്നത്. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ 1928 മാര്‍ച്ച് 16ന്നടന്ന ചടങ്ങില്‍ ഈ പ്രതിഭാസത്തെപ്പറ്റി സി.വി.രാമന്‍ലോകത്തെ അറിയിച്ചു. ആ ഗവേഷണത്തില്‍  വെങ്കിടേശ്വരനും കെ.എസ്.കൃഷ്ണനും പങ്കാളികളായിരുന്നു. പ്രകാശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഫോട്ടോണ്‍ കണികകളെ സ്ഥിരീകരിക്കാനും,  ക്രിസ്റ്റല്‍ ഘടനകളെയും തന്മാത്രാഘടനയുംപറ്റി അടുത്തറിയാനും സി.വി.രാമന്‍റെ കണ്ടെത്തെലുകള്‍കൊണ്ട് സാധിച്ചു.
സി.വി.രാമന്‍റെ ഗവേണഷണ പരീക്ഷണങ്ങളെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍മാരാണ് ഹെല്‍മോട്സുംറെയ്‍ലെയും. പതിനെട്ടാം വയസ്സില്‍ത്തന്നെ രാമന്‍റെ ഒരു റിസര്‍ച്ച് പേപ്പര്‍ ഫിലോസഫിക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രകാശത്തെപ്പറ്റിമാത്രമല്ല ശബ്ദത്തെപ്പറ്റിയും ധാരാളം പരീക്ഷണങ്ങള്‍ രാമന്‍ നടത്തിയിരുന്നു. 
Handbuck der Physics എന്ന ജര്‍മ്മന്‍ ഭൗതികശാസ്ത്ര വിജ്ഞാനകോശത്തില്‍ ലേഖനമെഴുതാന്‍ ക്ഷണിക്കപ്പെട്ട ആദ്യ വിദേശി സി.വി. രാമനാണ്.


Monday 27 February 2017

DA CHART UP TO 2017 JANUARY


https://drive.google.com/file/d/0B_1hOUmDIPEOeHQxZEJqcTJWVWc/view?usp=sharing

പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം


    പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍  പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്ന് 2017-18 അധ്യയന വര്‍ഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് www.transferandpostings.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം.

New General Transfer Norms

     പൊതുസ്ഥലമാറ്റത്തിനും നിയമത്തിനുമായുള്ള പൊതുമാനദണ്ഡങ്ങളും    മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി .ഓണ്‍ലൈന്‍  വഴിയാകും സ്ഥലംമാറ്റ നടപടികള്‍.മേയ് 15നകം പൊതു സ്ഥലംമാറ്റം നടപ്പാക്കും.നേരത്തേ തയ്യാറാക്കിയ കരട് മാനദണ്ഡങ്ങളില്‍ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് അന്തിമ മാനദണ്ഡം അംഗീകരിച്ചത്. കരട് പട്ടികയില്‍ പരാതികളുണ്ടായാല്‍ സംഘടനകള്‍ വഴി ഇടപെട്ട് പരിഹരിക്കാം. അന്തിമപട്ടികയില്‍ ആക്ഷേപമുണ്ടായാല്‍ അപ്പീല്‍ നല്‍കാം. ജീവനക്കാര്‍ വാര്‍ഷിക സ്ഥലംമാറ്റത്തിനായി നല്‍കുന്ന ഓപ്ഷനുകള്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷകന് ഒരുസമയം മൂന്ന് ജില്ലകള്‍ തിരഞ്ഞെടുക്കാം. ഒരു സ്ഥലത്ത് ആദ്യം അപേക്ഷിച്ചയാള്‍ക്ക്, യോഗ്യതയുള്ള മറ്റാരെങ്കിലും കടന്നുവന്നതിന്റെ പേരില്‍ അവസരം തഴയപ്പെട്ടാലും അവകാശവാദം നിലനില്‍ക്കും. ഇതേ സ്ഥലത്തേക്ക് പിന്നീട് വരുന്ന ഒഴിവിലേക്ക് ആദ്യം അപേക്ഷിച്ചയാളെ പരിഗണിക്കും. ആവശ്യമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ ഒഴിവാക്കാം. അദ്ധ്യാപകമേഖലയില്‍ ആഗസ്റ്റ് 15നകം സ്ഥലംമാറ്റം നടപ്പാക്കുന്നവിധം ക്രമീകരിക്കും. ദുര്‍ഘടജില്ലകളില്‍ രണ്ട് വര്‍ഷം സര്‍വീസ്, മൂന്ന് വര്‍ഷമായി പരിഗണിച്ചുകൊണ്ട് പൊതുസ്ഥലംമാറ്റത്തിന് അര്‍ഹത നല്‍കും. പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തിന് ഒരാളെ സ്ഥലംമാറ്റണമെന്ന് ബോദ്ധ്യമായാല്‍ അത് ചെയ്യാം. വിരമിക്കാന്‍ രണ്ട് വര്‍ഷം മാത്രമുള്ള ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തില്‍ താത്പര്യമുള്ള സ്ഥലത്ത് നിയമിക്കും.

GOVT ORDERS & CIRCULARS

Saturday 25 February 2017

ഗണിതോത്സവം 2016-17

GOVT ORDERS & CIRCULARS

PSITC മാരുടെയും ശ്രദ്ധയിലേക്ക്


www.itschool.gov.in/broadband എന്ന വെബ് സൈറ്റിൽ കയറി എല്ലാ സ്കൂളുകളും അവരുടെ ഇൻറർനെറ്റ് കണക്ഷന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളുടെ സ്കൂൾ കോഡ് നൽകി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്. ഇതേ പേജിൽ താഴെ നൽകിയ ഫീഡ്ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി സേവ് ചെയ്ത് കൺഫേം ചെയ്യുക. ഇത് ബി.ബി. കണക്ഷൻ നില നിൽക്കുന്നതിന് വളരെ അത്യാവശ്യമാണ്.

Friday 24 February 2017

SSLC Exam Manager for High Schools

മാർച്ച് 8 മുതൽ ആരംഭിക്കുന്ന SSLC പരീക്ഷയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ലളിതമാക്കാനായി വിൻഡോസ് അധിഷ്ഠിത   SSLC Manager  സോഫ്റ്റ്‌വെയർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. Seating Arrangement, Packing Slip, Room Label, Desk Label, Voucher തുടങ്ങി എല്ലാത്തരം പ്രവർത്തങ്ങളും ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ തയ്യാറാക്കാൻ സാധിക്കും. ഹൈസ്‌കൂൾ വിഭാഗത്തിൽ ഈ വാർത്ത എത്തിച്ചേരാനായി ഇത് ഷെയർ ചെയ്യുക.
Downloads
SSLC Manager 2017 for conducting Kerala SSLC Exam by Sajan Mathew
SSLC Manager 2017-Help File

ഹായ് സ്കൂള്‍ കളിക്കൂട്ടം SITC പരിശീലനം മാര്‍ച്ച് നാലിന്

പൊതു വിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായി ഐ.ടി@സ്കൂളിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ് / എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പരിപാടിയുടെ ആദ്യഘട്ട പരിശീലനം March 10 ന് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതാണ് . ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി March 4 -ാം തീയതി ഇതിനോടൊപ്പമുള്ള Scheduleഅനുസരിച്ച് മുഴുവന്‍ SITC മാര്‍ക്കും പരിശീലനം നല്‍കുന്നു.. പരിപാടിയില്‍SITC മാരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് IT@School പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിക്കുന്നു
Note :-  കുട്ടിക്കൂട്ടത്തില്‍ Register ചെയ്ത മുഴുവന്‍ കുട്ടികളേയും  March 10 ന് അതതു വിദ്യാലയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ പ്രധാനാധ്യാപകര്‍ നടത്തേണ്ടതാണ്.

Click Here for Circular from Executive Director IT@School

Wednesday 22 February 2017

സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ ബോധവത്കരണം: സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രേമം നടിച്ച് വശീകരിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോ നിര്‍ദ്ദേശമോ കൂടാതെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പാലക്കാട് ഉപഡയറക്ടറോട് വിശദീകരണം തേടിയതായും ഡയറക്ടര്‍ അറിയിച്ചു.

Monday 20 February 2017

2016-17 Annual Exam Time table


https://drive.google.com/file/d/0B_1hOUmDIPEONkV4S2NMcUpkVU1FWTVYSlVLYmp5ZGNUamNn/view?usp=sharing

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാര്‍ഗ രേഖ


https://drive.google.com/file/d/0B_1hOUmDIPEORC15aDd5SGptem52SXItczAzX1pUWlM0eVJ3/view?usp=sharingസംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന മാര്‍ഗ രേഖ നിങ്ങള്‍ക്കും ലഭിക്കും . സര്‍വ ശിക്ഷ അഭിയാന്‍ വെബ്സൈറ്റ് നിന്ന് ഇതിന്‍റെ കൂടുതല്‍ വിവരം ലഭിക്കും . വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍ , പൂര്‍വ വിദ്യാര്‍ത്ഥികള്‍ , മാതാപിതാക്കള്‍ , പൂര്‍വ അധ്യാപകര്‍,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ , കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ , രാഷ്രീയ നേതൃത്വം തുടങ്ങിയ എല്ലാ പൊതു സമൂഹവും കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം നിലനിര്‍ത്താനുള വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു .

ഇന്ന് നടന്ന QIP മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ

 1. അടുത്ത വർഷം സംസ്ഥാനത്ത് ഗവ: അനുമതി ലദിക്കാത്ത ഒരു വിദ്യാലയം പോലും പ്രവർത്തിക്കാൻ അനുവദിക്കില്ല.                        
 2. RMSA/SSA എന്നിവർക്ക് ആവശ്യമുള്ള മുഴുവൻ വിവരങ്ങളും അടുത്ത വർഷം മുതൽ Sampoorna യിൽ നിന്നും എടുക്കുന്നതാണ്.          
3 Govt/Aided വിദ്യാലയങ്ങളുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തും: വിദ്യാലയങ്ങളുടെ സ്വത്ത് സംരക്ഷിക്കും. (ഗവ. വിദ്യാലയങ്ങളുടെ സ്ഥലം മറ്റുള്ളവർ കൈവശപ്പെടുത്തുന്നത് തടയുക ലക്ഷ്യം)                        
4 Aided വിദ്യാലയങ്ങളുടെ Campus ൽ Unaided വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.
             
5. SSLC - Question Paper - Sorting 24 മുതൽ 28 വരെ നടക്കുന്നതാണ് (DEO മാർ സൗകര്യത്തിനനുസരിച്ച് തിയതി മാറ്റാം)
6. April 3 മുതൽ 21 വരെ 2 Spell കളായി SSLC - valuation Camp 54 ന്റെ റുകളിൽ നടക്കുന്നതാണ്.
 7. April മാസം അവസാനത്തിൽ SSLC Result                                          
 8. Feb. 25. വരെ SSLC valuation ന് അപേക്ഷിക്കാം (മുൻപ് 22 വരെ എന്നായിരുന്നു).                          
 9. SSLC പരീക്ഷാസമയത്ത് Attached LP / UP ക്ലാസുകൾ പരീക്ഷക്ക് തടസ്സമാകാതെ പ്രവർത്തിക്കാവുന്നതാണ്        
10. വാർഷിക പരീക്ഷയുടെ Time Table approve ചെയ്തു.
11. വാർഷിക പരീക്ഷയിൽ WE ന്റെ Question BRC വഴി നൽകുന്നതാണ്.                         
12. March 24. ന് വിദ്യാലയങ്ങളിൽ  അദ്ധ്യാപക സംഗമം നടക്കേണ്ടതാണ്. മെഡ്യൂൾ SCERT നൽകുന്നതാണ്.                        
13. അടുത്ത വർഷം 'ശ്രദ്ധ ' എന്ന പേരിൽ  5 - മുതൽ 9 വരെയുള്ള പിന്നാക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്താനുള്ള പദ്ധതി. (തുടക്കത്തിൽ ഗവ: വിദ്യാലയങ്ങളിലും തുടർന്ന് Aided വിദ്യാലയങ്ങളിലും )       
12. അടുത്ത വർഷം വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തും. മികവ് നേടിയ കുട്ടികളുടെ Photo നൽകുന്നതാണ്.                        
13. അടുത്ത വർഷം മുതൽ വിദ്യാഭ്യാസ കലണ്ടറിന് Aided വിദ്യാലയങ്ങളില്‍ 20 രൂപ നൽകേണ്ടതില്ല: (ഇതിന് ഗവ: തീരുമാനം വേണം. DPI സമ്മതിച്ചു).                              
 14. അദ്ധ്യാപക പരിശീലനം. LP / UP . vacation 8 ദിവസം. June to March  7 ദിവസം. (Total 15. ദിവസം) by SSA         HS . പരിശീലനം  vacation 5 ദിവസം by RMSA  , 3 Spell  (25/4/17 മുതൽ 12/5/17 വരെ)   

Saturday 18 February 2017

ആബി സ്‌കോളര്‍ഷിപ്പ്: ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ആം ആദ്മി ബീമ യോജന (ആബി) പദ്ധതിയുടെ 2016-17 വര്‍ഷത്തേയ്ക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ എല്ലാ അക്ഷയ വഴിയും സ്വീകരിക്കും. ആബി പോളിസി ഉടമയുടെ ഒമ്പതു മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. അപേക്ഷ ഫോറം ചിയാക്കിന്റെ വെബ് സൈറ്റില്‍ (www.chiak.org) നിന്നോ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ലഭിക്കും. അപേക്ഷ ഫോറം സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായാണ് സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കേണ്ടത്. ഫോറത്തിനു രണ്ട് രൂപയും ഡാറ്റാ എന്‍ട്രി ഫീസായി 15 രൂപയും അപേക്ഷകന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം.

ഹയര്‍ സെക്കന്ററി പരീക്ഷ: മുന്‍വര്‍ഷങ്ങളിലെ രീതി തുടരും

ഹയര്‍സെക്കന്ററി ഒന്നും, രണ്ടും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചില അവ്യക്തതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുളളതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നു വന്ന രീതി 2017 മാര്‍ച്ച് പരീക്ഷയിലും പിന്തുടരാവുന്നതാണെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു.

SSLC IT PRACTICAL FORMS


     SSLC IT Practical പരീക്ഷ ഈ മാസം 23 ന് ആരംഭിക്കുകയാണല്ലോ. പരീക്ഷയുടെ CD വിതരണം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുകയും പരീക്ഷാപരിശീലനം 20ന് അധ്യാപകര്‍ക്ക് നടക്കാനിരിക്കുന്ന അവസരത്തില്‍ പരീക്ഷയുടെ മുന്നൊരുക്കത്തിലായിരിക്കുമല്ലോ SITCമാരും Joint SITCമാരും. പരീക്ഷക്കാവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിന് മുന്‍ വര്‍ഷത്തേത് പോലെ മാതൃക പ്രസിദ്ധീകരിക്കാമോ എന്ന് പലരും ആവശ്യപ്പെടുകയുണ്ടായി ബ്ലോഗില്‍ മുമ്പ് പ്രസിദ്ധീകരിച്ച അതേ ഫോമിന്റെ പരിഷ്കിച്ച മാതൃക ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Data എന്ന ആദ്യഷീറ്റില്‍ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ P3, P4,P5 എന്നീ ഫോമുകളുടെ മാതൃക രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെ തയ്യാറായിട്ടുണ്ടാവും പ്രിന്റ് എടുക്കുന്നതിന് മുമ്പായി പ്രിന്റ് പ്രിവ്യൂ പരിശോധിച്ച് ആവശഅയമായ എണ്ണം പേജുകളുടെ മാത്രം പ്രിന്റൗട്ട് എടുക്കുക. 
 (To Download the Forms Format.)

GOVT ORDERS & CIRCULAR

SSLC Moel Exam Hindi


  Prepared by Sri Asok kumar N.A, GHSS Perumpalam Alappuzha

Form 12BB സമര്‍പ്പിക്കണം

ആദായനികുതി ഇളവ് തേടുന്ന ഉദ്യോഗസ്ഥര്‍ ഈ മാസത്തെ ശമ്പളബില്ലിനോടൊപ്പം ഇന്‍കം ടാക്സ് ആക്റ്റ് പ്രകാരമുള്ള ഫോം 12BB കൂടി ട്രഷറിയില്‍ സമര്‍പ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ നിര്‍ദ്ദേശം. HRA, HOUSING LOAN INTEREST, LTC, എന്നിവ കൂടാതെ 80C,80CCC, 80D, 80E തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ഇളവിന് അര്‍ഹരായവര്‍ Form 12BB കൂടി പൂരിപ്പിച്ച് സമര്‍പ്പിക്കണം. 
     ഈ വര്‍ഷത്തെ നാലാം പാദത്തിലെ Q4 Statement File ചെയ്യുമ്പോള്‍ ഫോം 12BBയിലെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി വേണം അപ്‌ലോഡ് ചെയ്യേണ്ടത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്

Click Here to Download Form 12BB

GOVT ORDERS & CIRCULARS

Friday 17 February 2017

SSLC Valuationന് അപേക്ഷ ക്ഷണിച്ചു.


ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ വാല്യുവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഗവ./എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. സ്കൂള്‍  തലത്തില്‍ ഫെബ്രുവരി 20 വരെ ലഭിക്കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ HM Login ആയി പ്രവേശിച്ച് iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.54 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇംഗ്ലീഷ്,  സോഷ്യല്‍ സയന്‍സ്, ഗണിതം ഇവക്ക് ഓരോ സോണിലും രണ്ട് ക്യാമ്പുകള്‍ വീതം. ബയോളജിക്ക് North & South Zoneകളില്‍ രണ്ട് ക്യാമ്പ് വീതവുമുണ്ടാകുംഅധ്യാപകരുടെ കുറവുള്ള Physics,Chemistry, Biology and English എന്നീ

സമ്പൂർണ അപ്ഡേറ്റ് ചെയ്യണം

എല്ലാ വിദ്യാലയങ്ങളും ഫെബ്രു 20നകം സമ്പൂർണ പോർട്ടലിൽ സ്കൂൾ സ്ഥാപിച്ച വർഷം , അസംബ്ലി നിയോജകമണ്ഡലം ഇവ ഉൾപ്പെടൂത്തി അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം.

Saturday 11 February 2017

SSLC EXAM TIME TABLE


ടൈംടേബിളില്‍ മാറ്റം. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെ...
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും.
പുതിയ ടൈംടേബിള്‍
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്‌സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍

POLIMA 2017 -HINDI QUESTION POOL

പത്താം ക്ലാസ്സിലെ ഹിന്ദി വിഷയത്തിൽ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് വയനാട്  തയ്യാറാക്കിയ പൊലിമ എന്ന ചോദ്യശേഖരമാണ്  ഇവിടെ  നൽകിയിരിക്കുന്നത് താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ചോദ്യശേഖരം ഡൌൺലോഡ് ചെയ്യാം

Downloads
Polima 2017-Hindi Question Pool
വിജയോത്സവം ഹിന്ദി  കൈപുസ്തകം
Mukulam- Model Examination Question Paper

സന്നാഹം 2017 (ഘട്ടം-5)


മലപ്പുറം ഉപജില്ല  ഹെഡ് മാസ്റ്റേഴ്സ് ഫോറം തയാറാക്കിയ 
(Please correct  in answer key paper 2 Question no. 51 answer, option A 22  instead of option  C. 20)

മലയാളത്തിളക്കം

സർട്ടിഫിക്കറ്റുകളുടെ കാലാവധി സംസ്ഥാന സർക്കാർ നീട്ടി

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധി സംസ്ഥാന സർക്കാർ നീട്ടി. ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വർഷമായും വരുമാന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമായും വർധിപ്പിച്ചു. പ്രവേശന പരീക്ഷയുടെ അപേക്ഷയുടെ ചട്ടങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്.
ഇതനുസരിച്ചു പ്രവേശന പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം ജാതി, വരുമാന, പൗരത്വ സർട്ടിഫിക്കറ്റുകൾ അപ്‌‌ലോഡ് ചെയ്യേണ്ടതില്ല. പകരം അപേക്ഷാഫോമിൽ ഏതു ജാതിയെന്നും എത്ര വരുമാനമെന്നും രേഖപ്പെടുത്തിയാൽ മതി. പ്രവേശനസമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷിക്കുന്നവരെല്ലാം സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസുകളിൽ ക്യൂ നിൽക്കുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇതിനു പുറമെയാണ് ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ കാലാവധിയും നീട്ടിയത്. ജാതി സർ‌ട്ടിഫിക്കറ്റിന്റെ കാലാവധി ഇനി മുതൽ മൂന്നു വർഷമായിരിക്കും. ഇതിനിടെ ഏതു കോഴ്സിനു ചേർന്നാലും സ്കോളർഷിപ് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കും ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.

സന്നാഹം 2017

മലപ്പുറം ഉപജില്ല  ഹെഡ് മാസ്റ്റേഴ്സ് ഫോറം തയാറാക്കിയ 
എല്‍.എസ്.എസ്  മാത്യക പരീക്ഷ  ചോദ്യങ്ങള്‍

IT Theory Questions

ഇക്കഴിഞ്ഞ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചോദ്യങ്ങള്‍. മീഡിയം, മലയാളം മീഡിയം ചോദ്യങ്ങളില്‍ വ്യത്യസ്ഥങ്ങളായ ചോദ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ രണ്ടും പരിശീലിക്കുന്നവര്‍ക്ക് തിയറിയിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടാനവസരം ഉണ്ടാകുമെന്നുറപ്പാണ്. 
മലയാളം മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചോദ്യങ്ങള്‍ സമാഹിച്ച് തന്നിരിക്കുന്നത്
ശ്രീ ഷാജിമോന്‍
പരുതൂര്‍ ഹൈസ്കൂള്‍

GOVT ORDERS & CIRCULARS

Wednesday 8 February 2017

GOVT ORDERS & CIRCULARS

School , Office കളിൽ ഉപയോഗിക്കുന്ന രജിസ്റ്ററുകളുടെ മാതൃക

https://drive.google.com/file/d/0B_1hOUmDIPEOdmIzSVhMeFdoN3ZudUFtVzJBRVRyczRQUWI4/view?usp=sharing

LSS USS പരീക്ഷയ്ക്ക് തയാറെടുപ്പുകള്‍ നടത്തുന്ന അധ്യാപരോട്


   കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് തയാറാക്കിയ  മാത്യകാ ചോദ്യപേപ്പര്‍ mentorskerala.in  എന്ന ബ്ലോഗ്ഗില്‍ ലഭ്യമാക്കിയിട്ടുണ്ട്.   ഇവ ഡൌണ്‍ലോഡ്   ചെയ്ത്  പ്രിന്റെടുത്ത് അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് മാത്യക പരീക്ഷ നടത്താവുന്നതാണ്. 

Sunday 5 February 2017

IT_School_GNU-Linux_User_Guide

SSLC EXAM CAPSULES BIOLOGY

https://drive.google.com/file/d/0B_1hOUmDIPEOTnJ0LUtGbnZJcFU/view?usp=sharing

Question Pool Std X (SCERT)

SSLC 2017 - SOCIAL SCIENCE -SAMPLE QUESTION PAPERS

GOVT ORDERS & CIRCULARS

Saturday 4 February 2017

കുട്ടി വായന ...കൂട്ടിവായന

ഇന്ന് മെന്‍ഡേഴ്സ് കേരളയുടെ പ്രിയ അധ്യാപകര്‍ക്കായി പരിചയപ്പെടുത്തുന്നൂ...

പാലക്കാടി ജില്ലയിലെ പാടൂര്‍ എ.എല്‍.പി സ്കൂള്‍ ഭാഷാപഠനത്തില്‍ അവലംബിച്ച ഒരു മാത്യക... കുട്ടിവായന - കൂട്ടിവായന.

https://drive.google.com/file/d/0B_SfaYwSqq7jaGV3MXhReDNQdlU/view?usp=sharing
ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്ത് ഈ പദ്ധതിയുടെ വീഡിയോ കാണാം..

മാത്യഭാഷാ പഠനത്തില്‍ കുട്ടികളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രവര്‍ത്തന തിളക്കത്തിലാണ് ഇന്ന് വിദ്യാലയങ്ങള്‍.  വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പഠന കാലയളവിലും ഭാഷ സ്വായത്തമാക്കാതെ കടന്നു പോകുന്ന കുട്ടികള്‍ ഉണ്ടാകുന്നു എന്നുള്ളത്  വിദ്യാഭ്യാസ പുരോഗതിയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.  ചെറിയ ക്ലാസ്സുകളില്‍ നിന്നു  തന്നെ ഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ  പ്രാപ്ത്‍രാക്കുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി.  ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കെന്നപോലെ രക്ഷിതാക്കള്‍ക്കും ചെറുതല്ലാത്ത പങ്കുവഹിക്കാനുണ്ട്.  വീട്ടിലും വിദ്യാലയത്തിലും വേണ്ടത്ര അംഗീകാരവും പരിഗണനയും നല്‍കി കുട്ടികളെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടതുണ്ട്.  കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ അവരുടെ തന്നെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും സംഘടിക്കപ്പെടുമ്പോള്‍ ആശാവഹമായ ഫലസൂചനകളാണ് ലഭിക്കുന്നത്.

വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കൽ ആരംഭിച്ചു.


2017 ജനുവരി 1ന്‌ 18 വയസ്സ് പൂർത്തി ആയവർക്കും ഇത് വരെ ID കാർഡ് ലഭിക്കാത്തവർക്കും  താമസം മാറിവന്നവർക്ക് നിലവിലെ അഡ്രസിലേക്ക്‌ ID കാർഡ് മാറ്റാനും (തെറ്റ് തിരുത്താനും ) ഓൺലൈനിൽ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

60 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രോത്സാഹന സമ്മാനങ്ങളും

ജവഹർ ബാലജന വേദി അതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഹയർ സെക്കണ്ടറി കുട്ടികൾക്കായി നടത്തുന്ന 60 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പിനും  പ്രോത്സാഹന സമ്മാനങ്ങൾക്കും വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു..

60 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രോത്സാഹന സമ്മാനങ്ങളും !!

കേരളത്തിലെ മുഴുവൻ പ്ലസ് വൺ, പ്ലസ് ടു (സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്) വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം..
 

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Wednesday 1 February 2017

സെറ്റ് ഫെബ്രുവരി 2017 അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകള്‍ വഴി മാത്രം

സെറ്റ് ഫെബ്രുവരി 2017 -പരീക്ഷ ഫെബ്രുവരി 12ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററുമായോ 0471 -2560311, 2560312, 2560313എന്നീ ഫോണ്‍ നമ്പറുകളുമായോ ബന്ധപ്പെടണം.

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷാഫലം


2016 ആഗസ്റ്റില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.results.kerala.nic.in വെബ്‌സൈറ്റില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുളള അപേക്ഷകള്‍, ഫീസ് അടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ഫെബ്രുവരി 15നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപ, ഉത്തരക്കടലാസുകളുടെ പോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 400 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപ. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭിക്കും. പരീക്ഷാ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഫെബ്രുവരി 20നകം

GOVT ORDERS & CIRCULARS