Wednesday 23 November 2016

STANDARD 4 MALAYALAM UNIT - 8.3

ഹോ‍ാക്കി മാന്ത്രികൻ
PENCIL UNIT MODULE DOWNLOAD

ധ്യാന്‍ ചന്ദ്

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

വെള്ളപ്പട്ടാളക്കാർ കളിക്കുന്ന കളി കണ്ടു ഹോക്കി പഠിച്ച ധ്യാൻ ചന്ദ് 16-ാം വയസ്സിൽ ബ്രാഹ്മിൻ റെജിമെന്റിൽ കാലാളായി ചേർന്നതോടെയാണ് കളിയിൽ സജീവമായത്.നാലാം വർഷം ഇന്ത്യൻ കരസേനാ ടീം ന്യൂസീലാന്റ് പര്യടനത്തിനു പുറപ്പെട്ടപ്പോൾ ആക്രമണ നിരയിൽ ധ്യാൻ ചന്ദ് എന്ന പേരുണ്ടായിരുന്നു.മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു വന്ന ഇന്ത്യൻ ടീമിന്റെ ഗോളടിയന്ത്രം ആ കറുത്തു മെലിഞ്ഞ ആ ഫോർവേഡായിരുന്നു.

വിയന്നയിലെ പ്രതിമ

1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിന്റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.ഒളിമ്പിക്ക് മത്സരരംഗത്ത് ഭാരതം ആദ്യം തോൽപിച്ച ആസ്ത്രിയയിലെ കളിക്കാരാണ് ധ്യാൻചന്ദിന്റെ പ്രതിമ സ്ഥാപിക്കാൻ തയാറായത്.

ധ്യാൻ ചന്ദ് പുരസ്കാരം

ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന ഈ ആജീവനാന്ത പുരസ്കാരത്തിൽ മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. 2002ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്
സാധാരണ ഒരു വർഷത്തിൽ മൂന്നു പേർക്കാണ് ധ്യാൻ ചന്ദ് പുരസ്കാരം നൽകാറുള്ളത്. എന്നാൽ ഒളിമ്പിക്സ് പ്രമാണിച്ച് 2012ൽ നാലുപേർക്ക് ഈ പുരസ്കാരം നൽകി
 

വിജയികളുടെ പട്ടിക

ക്രമനം. വിജയി വർഷം കായിക ഇനം
1. അപർണ ഘോഷ് 2002 ബാസ്ക്കറ്റ്ബോൾ
2. അശോക്‌ ദിവാൻ 2002 ഹോക്കി
3. ഷഹുരാജ് ബിരാജ്ദർ 2002 ബോക്സിങ്
4. ചാൾസ് കോർണെലിയസ് 2003 ഹോക്കി
5. ധരം സിങ് മൻ 2003 ഹോക്കി
6. ഓം പ്രകാശ് 2003 വോളീബോൾ
7. റാം കുമാർ 2003 ബാസ്ക്കറ്റ്ബോൾ
8. സ്മിത യാദവ് 2003 തുഴച്ചിൽ
9. ഹർദയാൽ സിങ് 2004 ഹോക്കി
10. ലഭ് സിങ് 2004 അത്‌ലെറ്റിക്സ്
11. മഹെന്ദലെ പരശുരാം 2004 അത്‌ലെറ്റിക്സ്
12. മനോജ്‌ കോത്താരി 2005 ബില്ല്യാഡ്സ് & സ്നൂക്കർ
13. മാരുതി മാനേ 2005 ഗുസ്തി
14. രാജിന്ദർ സിങ് 2005 ഹോക്കി
15. ഹരിശ്ചന്ദ്ര ബിരാജ്ദർ 2006 ഗുസ്തി
16. നന്ദി സിങ് 2006 ഹോക്കി
17. ഉദയ് പ്രഭു 2006 അത്‌ലെറ്റിക്സ്
18. രാജേന്ദ്ര സിങ് 2007 ഗുസ്തി
19. ഷംഷീർ സിങ് 2007 കബഡി
20. വരിന്ദർ സിങ് 2007 ഹോക്കി
21. ഗ്യാൻ സിങ് 2008 ഗുസ്തി
22. ഹകം സിങ് 2008 അത്‌ലെറ്റിക്സ്
23. മുഖ്ബൈൻ സിങ് 2008 ഹോക്കി
24. ഇഷാർ സിങ് ഡിയോൾ 2009 അത്‌ലെറ്റിക്സ്
25. സത്ഭീർ സിങ് ദഹ്യ 2009 ഗുസ്തി
26. സതിഷ് പിള്ള 2010 അത്‌ലെറ്റിക്സ്
27. അനിത ചാനു 2010 ഭാരോദ്വഹനം
28. കുൽദീപ് സിങ് 2010 ഗുസ്തി
29. ശബ്ബിർ അലി 2011 ഫുട്ബോൾ
30. സുശീൽ കോലി 2011 നീന്തൽ മത്സരം
31. രാജ്‌കുമാർ 2011 ഗുസ്തി
32. ജഗ് രാജ് സിങ് മൻ 2012 അത്‌ലെറ്റിക്സ്
33. ഗുന്ദീപ് കുമാർ 2012 ഹോക്കി
34. വിനോദ് കുമാർ 2012 ഗുസ്തി
35. സുഖ്ബീർ സിങ് തോകാസ് 2012 പാര-സ്പോർട്സ്
36. Mary D'souza Sequeira 2013 Athletics
37. Syed Ali 2013 Hockey
38. Anil Mann (Old) 2013 Wrestling
39. Girraj Singh 2013 Para-Sports
40. Gurmail Singh 2014 Hockey
41. K.P.Thakkar 2014 Swimming-Diving
42. Zeeshan Ali 2014 Tennis
43. Satti Geetha 2015 അത്‌ലെറ്റിക്സ്
44. Sylvanus Dung Dung 2015 ഹോക്കി
45. Rajendra Pralhad Shelke 2015 റോയിങ്
 

 

No comments:

Post a Comment