Friday 25 November 2016

സ്‌കോളര്‍ഷിപ്പ് പദ്ധതി: നവംബര്‍ 30 വരെ അപേക്ഷിക്കാം

  സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) പ്പെട്ടവരുമായ മൂവായിരം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. www.ksbcdc.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

No comments:

Post a Comment