Thursday 13 October 2016

STANDARD 5 MALAYALAM UNIT 3 എങ്ങുപോയി



പി. കുഞ്ഞിരാമൻ നായർ 
 മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി  എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

ജീവിതരേഖ

1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്  കാസർഗോഡ്‌ ജില്ലയിലെകാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു..


കവിത

  • കളിയച്ഛൻ (1954) - 2012-ൽ ചലച്ചിത്രമായി പുറത്തിറങ്ങി.
  • ഓണസദ്യ (1960)
  • പൂക്കളം (1964)
  • താമരത്തോണി (1968)
  • വസന്തോത്സവം (1972)
  • ചിലമ്പൊലി (1974)
  • രഥോത്സവം (രണ്ടു വാല്യങ്ങൾ - 1978)
  • താമരത്തേൻ (1983)
  • അന്തിത്തിരി
  • പാടുന്ന മണൽത്തരികൾ
  • നിർവാണനിശ
  • പൂമ്പാറ്റകൾ
  • മലനാട്
  • വാസന്തിപ്പൂക്കൾ
  • പിറന്ന മണ്ണിൽ
  • മണിവീണ
  • അനന്തങ്കാട്ടിൽ
  • ഭദ്രദീപം
  • ശംഖനാദം
  • നിശാഗാനം
  • വീരാരാധന
  • പ്രേമപൗർണ്ണമി
  • മൺകുടത്തിന്റെ വില
  • സൗന്ദര്യദേവത
  • ശ്രീരാമചരിതം
  • വരഭിക്ഷ
  • ചന്ദ്രദർശനം
  • തിരുമുടിമാല
  • കർപ്പൂരമഴ
  • നീരാജനം
  • പ്രപഞ്ചം
  • പി. കവിതകൾ(രണ്ട് വാല്യം)
  • തിരഞ്ഞെടുത്ത കവിതകൾ
  • വയൽക്കരയിൽ
  • പടവാൾ
  • പൂമാല
  • നിറപറ
  • പാതിരാപ്പൂവ്
  • ഓണപ്പൂവ്

ഗദ്യകവിത

  • ഉദയരാഗം
  • പ്രതിഭാങ്കുരം

നാടകം

  • രംഗമണ്ഡപം (1956)
  • ഉപാസന (1958)
  • സ്വപ്നസഞ്ചാരി
  • പൂനിലാവ്
  • ചന്ദ്രമണ്ഡലം
  • രണ്ട് ഏകാങ്കനാടകങൾ

ലേഖനം

  • വിചാരവിഹാരം
  • പക്ഷികളുടെ പരിഷത്ത്
  • സത്യരക്ഷ

കഥകൾ

  • ഇന്ദിര
  • ചാരിത്രരക്ഷ
  • നിർമ്മല
  • രമാഭായി
  • വീരപ്രതിജ്ഞ

ആത്മകഥകൾ

  • കവിയുടെ കാൽപ്പാടുകൾ
  • എന്നെ തിരയുന്ന ഞാൻ
  • നിത്യകന്യകയെത്തേടി 

No comments:

Post a Comment