Thursday 8 September 2016

STANDARD 5 SOCIAL SCIENCE UNIT 6

വൻ കരകളും സമുദ്രങ്ങളും

വന്‍കരകള്‍
  ഭൂമിയുടെ ഉപരിതലത്തിന്റെ 1/3 ഭാഗം വരുന്ന കരഭാഗം 7 വന്‍കരകളായി വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ. ഇതില്‍ വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, ആസ്ത്രലിയ, എന്നിവയെകുറിച്ച് നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിച്ചതാണല്ലോ. ഈ പാഠഭാഗത്തിലൂടെ  ഷ്യ,യൂറോപ്പ്, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

പഠനലക്ഷ്യങ്ങള്‍
  • ഓരോ വന്‍കരക്കും തനതായ ഭൗതികസവിഷേഷതകള്‍ ഉണ്ട്.
  • കാലാവസ്ഥയെ നിരവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
  • ഓരോ വന്‍കരകളുടെയും സ്ഥാനം, വലിപ്പം, ഭൂപ്രകൃതി,കാലാവസ്ഥ,നദികള്‍, വിഭവലഭ്യത,സസ്യജാലങ്ങള്‍, തുടങ്ങിയവ വിശകലനം ചെയ്ത് ഇവ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുക.
  • വിവധവന്‍കരകളിലെ മനുഷ്യജീവിതത്തിലെ സമാനതകളും വൈവിധ്യങ്ങളും തിരിച്ചറിയുക
 ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് പരമാവധി ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്നതിനുള്ള ശ്രമമാണ് ഇത്.



ഭൂപടത്തില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള നിറങ്ങളാണ് ഭൂപടത്തില്‍ ഉപയോഗിക്കുന്നത്.

ഏഷ്യ
               ഭൂമിയുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 8.6ശതമാനം വരുന്ന ഈ ഭൂഖണ്ഡം വലിപ്പം കൊണ്ടും ജനസംഖ്യയിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ഇത് മൊത്തം കരഭാഗത്തിന്റെ ഏകദേശം മൂന്നിലൊന്നു ഭാഗം ഉള്‍ക്കൊള്ളുന്നു.ലോകജനസംഖ്യയുടെ 60% ജനങ്ങളും അധിവസിക്കുന്നത്  ഈ ഭൂഖണ്ഡത്തിലാണ്.
വിസ്തീര്‍ണ്ണം -      44,579,000 ച.കിമീ
ജനസംഖ്യ     3,879,000,000 (ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത     89/കിമീ2 (226/ച മൈ)
രാജ്യങ്ങള്‍     47
ഏഷ്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അതിരുകള്‍ :
വടക്ക് : ആര്‍ട്ടിക് സമുദ്രം
തെക്ക്  : ഇന്ത്യന്‍ മഹാസമുദ്രം
കിഴക്ക് :പസഫിക് സമുദ്രം
പടിഞ്ഞാറ് :യൂറാല്‍ പര്‍വ്വതം,കാസ്പിയന്‍ കടല്‍
Marble വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച് ഏഷ്യ വന്‍കരയുടെ സ്ഥാനം, ചുറ്റുമുള്ള സമുദ്രങ്ങള്‍ എന്നിവ പരിചയപ്പെടുക
Kgeography വിദ്യാഭ്യാസ സോഫ്ട് വെയര്‍ ഉപയോഗിച്ച്   ഏഷ്യ വന്‍കരയിലെ രാജ്യങ്ങള്‍ അവയുടെ തലസ്ഥാനങ്ങള്‍ എന്നിവ പട്ടികപ്പെടുത്തുക.


അതിർത്തികൾ


ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ എയ്‌ജിയൻ കടൽ, ഡാർഡനെല്ലെസ് ജലസന്ധി, മർമാര കടൽ, ബോസ്ഫോറസ് ജലസന്ധി, കരിങ്കടൽ, കെർഷ് കടലിടുക്ക്, അസോവ് കടൽ എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് നൈൽ നദിയായിരുന്നു, പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ ചെങ്കടൽ ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ാം നൂറ്റാണ്ടുമുതൽ പേർഷ്യൻ ഗൾഫ്, ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി. ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു.

ആഫ്രിക്ക - 25 ചോദ്യോത്തരങ്ങള്‍ Africa


1.ഏറ്റവും കൂടുതല്‍ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
2.ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ?
സെയ്ഷല്‍സ് (Seychelles)
3.ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?
സുഡാന്‍(Sudan)
4.എന്താണ് UNITA ?
പോര്‍ച്ചുഗലില്‍ നിന്നും അംഗോളയെ മോചിപ്പിക്കാനായി പൊരുതിയ സംഘടന
The National Union for the Total Independance of Angola
5.വോഡൂന്‍ മതം പ്രചാരത്തിലുള്ളത് എവിടെ ?
പടിഞ്ഞാറന്‍ ആഫ്രിക്ക
6.കലഹാരി മരുഭൂമിയിലെ ആദിമ നിവാസികള്‍ ?
ബുഷ്‌മെന്‍
7.'പുല' ഏതു രാജ്യത്തെ കറന്‍സിയാണ് ?
ബോട്‌സ്‌വാന(Botswana)
8.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ആഫ്രിക്കന്‍ രാജ്യം ?
റിപ്പബ്ലിക് ഓഫ് കോംഗോ
9.റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
ബ്രാസവില്ല
കിന്‍ഷാസ
11.വിദേശഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം ?
എത്യോപ്യ
12.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ?
കെയ്റോ (ഈജിപ്‌ത്)
13.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകം ?
വോള്‍ട്ട തടാകം ( അകോസോംബോ അണക്കെട്ട്, വോള്‍ട്ട നദി, ഘാന)
14.ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ?
ഗിനിയ ( 2- സോളമന്‍ ദ്വീപ്  3- സിയാറാലിയോണ്‍  )
14.ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരപ്പോരാളിയാണ് 'ക്വാമി എന്‍ ക്രൂമ' ?
ഘാന(Ghana)
കെനിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളി
16.'മൌ മൌ'ലഹള നടന്നതെവിടെ? ആര്‍ക്കെതിരെ ?
കെനിയയില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ (1952-60)
17.'മസായ്‌മാര' വന്യജീവി സംരക്ഷ​ണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
കെനിയയില്‍ (Kenya)
18.സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ?
വംഗാരി മാതായി ( 2004ല്‍ , കെനിയ - പരിസ്ഥിതി പ്രവര്‍ത്തക)
19.പൂര്‍ണ്ണമായും ദക്ഷി​ണാഫ്രിക്കക്കുള്ളിലായ് സ്ഥിതി ചെയ്യുന്ന രാജ്യം ?
ലെസോത്തോ
20.'Un bowed - A Memoir' - ആരുടെ ആത്മകഥയാണ് ?
 വംഗാരി മാതായി
21.ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്‌ളിക് ?
ലൈബീരിയ
22.അമേരിക്കയിലെ  അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച രാജ്യം ?
ലൈബീരിയ
23.അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള തലസ്ഥാന നഗരമുള്ള ആഫ്രിക്കന്‍ രാജ്യം - തലസ്ഥാനം ?
ലൈബീരിയ - മോണ്‍റോവിയ ( ജയിംസ് മണ്‍റോയുടെ സ്മരണാര്‍ത്ഥം)
24.ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് ?
എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
25.ദേശീയ പതാകയില്‍ ചിഹ്നങ്ങളില്ലാതെ ഒരു നിറം മാത്രമുള്ള രാജ്യം ?
ലിബിയ

വടക്കേ അമേരിക്ക 

ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക്‌ ആർട്ടിക്ക്‌ സമുദ്രവും കിഴക്ക്‌ അറ്റ്‌ലാന്റിക് സമുദ്രവും തെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ. പനാമ കടലിടുക്ക്‌ വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.
24,490,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (9,450,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 4.8%(കരവിസ്തീർണ്ണത്തിന്റെ 16.4%) വ്യാപിച്ചുകിടക്കുന്നു. ഒക്ടോബർ 2006-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 51.5 കോടിയാണു . വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക എന്നിവയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്ത്‌ നിൽക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ് .


തെക്കേ അമേരിക്ക 

ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് തെക്കേ അമേരിക്ക. വടക്കും കിഴക്കും അറ്റ്‌ലാന്റിക് സമുദ്രവും സമുദ്രവും വടക്ക്‌ പടിഞ്ഞാറു കരീബിയൻ കടലും വടക്കേ അമേരിക്കയും പടിഞ്ഞാറു ശാന്ത സമുദ്രവുമാണ്‌ അതിരുകൾ. പനാമ കടലിടുക്ക്‌ തെക്കേ അമേരിക്കയെ വടക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.
17,840,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (6,890,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 3.5% വ്യാപിച്ചുകിടക്കുന്നു. 2005-ലെ കണക്കുപ്രകാരം എവിടത്തെ ജനസംഖ്യ ഏകദേശം 37.1 കോടിയാണ്‌.വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്ത്‌ നിൽക്കുന്ന തെക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ , വടക്കേ അമേരിക്ക എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്താണ്‌.
  
ലോക ഭുപടത്തിൽ തെക്കേ അമേരിക്ക  


യുനസ്‌കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായ ചരിത്രാതീതകാലത്തെ കേവ് ഒഫ് ഹാൻഡ്സ്, ആർജന്റീന

ആമസോൺ നദി 

 തെക്കേ അമേരിക്കയുടെ ഉപഗ്രഹചിത്രം 

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോൺ. ഒഴുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതലാണ്‌. ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീർത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടൽ നദി എന്നും വിളിക്കാറുണ്ട്. ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോൺ, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങൾ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.
ഭൂരിഭാഗം അളവുകൾ അനുസരിച്ച് ആമസോൺ തന്നെയാണ്‌ നദികളിൽ മുൻപിൽ നിൽക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തിൽ മാത്രം ഇത് ആഫ്രിക്കയിലെ നൈൽ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌. പക്ഷേ ചില ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് ബ്രസീലിൽ നിന്നുള്ളവർ, ആമസോൺ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.
ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് പെറുവിലെ നെവാഡൊ മിസീമിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ബ്രസീലിൽ വച്ചാണ് ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുന്നത്. 

മരച്ചീനി


Manihot esculenta 001.jpg
മരച്ചീനിക്കിഴങ്ങ്
Manihot esculenta - Köhler–s Medizinal-Pflanzen-090.jpgഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.


മരച്ചീനികൃഷി ഇന്ത്യയിൽ

ഇന്ത്യയിൽ മരച്ചീനി മൂന്നു നൂറ്റാണ്ടുകളായി കൃഷിചെയ്തുവരുന്നു. തങ്ങളുടെ കോളനിയായിരുന്ന ബ്രസീലിൽനിന്നും പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ‍ മരച്ചീനി കൃഷി എത്തിച്ചത്. കേരളത്തിൽ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളിൽ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ്‌ കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തിൽ 54% ആണ്‌ കേരളത്തിന്റെ സംഭാവന. മലബാറിലായിരുന്നു പോർച്ചുഗീസുകാരുടെ മേൽനോട്ടത്തിൽ മരച്ചീനികൃഷി പ്രചരിച്ചിരുന്നത്. ഭക്ഷ്യവിഭവമെന്ന നിലയിൽ മരച്ചീനിയുടെ സാധ്യത മനസ്സിലാക്കിയ വിശാഖം തിരുനാൾ മഹാരാജാവാണ് തിരുവിതാംകൂർ പ്രദേശത്ത് ഇതു ജനകീയമാക്കാൻ മുഖ്യകാരണക്കാരൻ. മലയ തുടങ്ങിയ ദേശങ്ങളിൽ നിന്നും പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് കേരളീയർക്കു പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് (1939-45) ബർമ്മയിൽ നിന്നും അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിൽ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു. 



അന്റാർട്ടിക്ക
 
ഭൂപടത്തിൽ അന്റാർട്ടിക്കയുടെ സ്ഥാനം.
അന്റാർട്ടിക്ക
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക അഥവാ അന്റാർക്‌‌ട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്‌,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതവേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും താമസിക്കുന്നു. "ആർട്ടിക്കിനു എതിർവശത്തുള്ള" എന്നർത്ഥമുള്ള അന്റാർറ്റിക്കൊസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നാണു ഈ പേരു വന്നത്.
1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് കൈക്കൊണ്ട അന്റാർട്ടിക് ഉടമ്പടിയിൽ ഇന്ന് 46 രാജ്യങ്ങൾ ഒപ്പു വെച്ചിരിക്കുന്നു. ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു, എന്നാൽ ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗവേഷണങ്ങൾക്കുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ട്

യൂറോപ്പ്

യൂറോപ്പിന്റെ ഉപഗ്രഹചിത്രം
പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യുറാൽ മലനിരകളും യുറാൽ നദിയും കാസ്പിയൻ കടലും കൊക്കേഷ്യസ് പ്രദേശവും കരിങ്കടലുമാണ് യൂറോപ്പിനെ ഏഷ്യയിൽനിന്ന് വേർതിരിക്കുന്നത്
യൂറോപ്പിലെ 50 രാഷ്ടങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്.. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യക്കും ആഫ്രിക്കക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്. 731 മില്ല്യൺ എന്ന ഇവിടുത്തെ ജനസംഖ്യ ലോകജനസംഖ്യയുടെ ഏകദേശം 11 ശതമാനം വരും.
പാശ്ചാത്യസംസ്കാരത്തിന്റെ ഉറവിടം യൂറോപ്പിലെ ഒരു രാജ്യമായ ഗ്രീസാണ്. 16ആം നൂറ്റാണ്ട് മുതൽ ലോകത്തിലെ പല സ്ഥലങ്ങളിലേയും തീരുമാനങ്ങൾ എടുക്കുന്നതിൽ യൂറോപ്പ് ഒരു മുഖ്യപങ്ക് വഹിച്ചിരുന്നു, പ്രത്യേകിച്ച് കോ​ളനിവാഴ്ചയുടെ കാലങ്ങളിൽ. പതിനാറാം നൂറ്റാണ്ടിന്റേയും ഇരുപതാം നൂറ്റാണ്ടിന്റെയും ഇടക്ക് അമേരിക്കകളിലും ആഫ്രിക്കയിലും ഓഷ്യാനിയയിലും ഏഷ്യയിലും യൂറോപ്പിലെ രാജ്യങ്ങൾക്ക് കോളനികൾ ഉണ്ടായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും യൂറോപ്പ് ഒരു മുഖ്യകക്ഷി ആയിരുന്നു. ഈ യുദ്ധങ്ങൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിന്റെ ശക്തി കുറയാൻ കാരണമായി. അമേരിക്കൻ ഐക്യനാടുകളുടെയും സോവിയറ്റ് യൂണിയന്റെയും പ്രധാന ശക്തിയായുള്ള രംഗപ്രവേശനത്തോടെയായിരുന്നു ഇത്.  

കംഗാരു ദ്വീപ്

ഓസ്ട്രേലിയയിലെ ആഡ്ലേയ്ഡിൽ നിന്നും 112 കിലോമീറ്റർ തെക്കു മാറി ടാസ്മാനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കംഗാരു ദ്വീപ്. ദക്ഷിണ ഓസ്ട്രേലിയൻ സംസ്ഥാനത്തിന്റെ ഭാഗമാണീ ദ്വീപ്. ഓസ്ട്രേലിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ ദ്വീപാണിത്. അയ്യായിരത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഓസ്ട്രേലിയയിൽ ഏറ്റവുമധികം കംഗാരുക്കളെ കാണുവാൻ കഴിയുന്ന ഒരു സ്ഥലമാണിത്. പ്രതിവർഷം ഒന്നരലക്ഷം ടൂറിസ്റ്റുകൾ കംഗാരു ദ്വീപ് സന്ദർശിക്കുന്നു. വേനൽക്കാലത്ത് അത്യുഷ്ണവും മഞ്ഞുകാലത്ത് അതിശൈത്യവും കംഗാരു ദ്വീപിന്റെ പ്രത്യേകതയാണ്

ലോക മഹാ സമുദ്രങ്ങൾ.. 

ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം 3.1% - 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.
ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ അങ്കുരിച്ചതും സമുദ്രത്തിലാണ്
ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരുംവൻകരാചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻ‌ജിയ എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ്സ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡങ്ങൾ ആകാൻ അരംഭിച്ചു. 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിൻ കാലഘട്ടത്തോടെയാണ് ഭൂഖണ്ഡങ്ങൾ ഏതാണ്ട് ഇന്നത്തെ നിലയിലായത്. ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.

 ഭൂമിയിലെ സമുദ്രങ്ങൾ


പവിഴപ്പുറ്റ്
ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ ഇവ കാണപ്പെടുന്നു. ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മൽസ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ്‌ പവിഴപ്പുറ്റുകൾ.
അനേകം കോടി, ജീവിക്കുന്നതും മരിച്ചതുമായ കോറലുകളുടെ (Corals ) കൂട്ടങ്ങൾ, ഉഷ്ണ മേഖല കടലുകളിൽ യുഗങ്ങൾ കൊണ്ട് അടിഞ്ഞു കൂടി ഉണ്ടായിട്ടുള്ള പവിഴ ദ്വീപുകളുടെ( Coral islands) ചുറ്റുമുള്ള തടയണകൾ ആണ് പവിഴപ്പാറകൾ (Coral reef). പവിഴ ദ്വീപുകളും അവയെ സംരക്ഷിക്കുന്ന പവിഴപ്പാറ ഉൾപ്പെടെ ഉള്ള ഭൂഭാഗത്തെ അറ്റോൾ (Atoll) എന്ന പേരിൽ അറിയപ്പെടുന്നു. അറബിക്കടലിലെ ലക്ഷ ദ്വീപുകളും മാലദ്വീപുകളും ഇത്തരം പവിഴപ്പാറകളാൽ ചുറ്റപ്പെട്ടിരിക്കിന്നു . കോറലുകൾ സ്രവിക്കുന്ന കാത്സിയം കാർബോനെറ്റ്‌ ആണ് ഇതിന്റെ മൂല വസ്തു. സമുദ്രത്തിൽ കോളനികളായി ജീവിക്കുന്ന ഫയലം നൈടാറിയ (Phylum :Cnidaria ) പോളിപ് (Polyp ) സമൂഹമാണ് ഇവ. ഒന്നോ രണ്ടോ മി. മീറ്റർ മാത്രം വലിപ്പമുള്ള ഈ കോറലുകളുടെ ബാഹ്യ കവചങ്ങൾ ഒന്നിച്ചു ചേർന്ന് പവിഴപ്പുറ്റ് ഉണ്ടാകുന്നു.

രൂപം കൊള്ളുന്ന വിധം

കടൽ അനിമോണുകളുടെയും ജെല്ലി മൽസ്യങ്ങളുടേയും അടുത്ത ബന്ധുക്കളായ പവിഴപ്പൊളിപ്പുകൾ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസർജ്ജ്യവസ്തുക്കളും മൃതാവശിഷ്ടങ്ങളും ചേർന്ന് വർഷങ്ങളുടെ പ്രവർത്തനഫലമായി പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു. പവിഴപ്പുറ്റുകളെ കടലിലെ പൂന്തോട്ടം എന്നാണ് വിളിക്കുന്നത്. ഹൃദയമോ, തലച്ചോറോ, കാഴ്ചശക്തിയോ ഇല്ലത്ത പവിഴപ്പൊളിപ്പുകൾക്ക്, കടൽവെള്ളത്തിൽ ആടങ്ങിയിരിക്കുന്ന കാൽസ്യം, ലവണങ്ങൾ എന്നിവയെ സ്വാംശീകരിച്ച് കട്ടി കൂടിയ കാൽസ്യം കാർബണേറ്റാക്കി

വിവിധയിനം പവിഴപ്പുറ്റുകൾ

Soft coral peach komodo.jpgവിവിധ ആകൃതികളിൽ പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു. ഉഷ്ണമേഖലയിലുള്ള കടലുകളിൽ കൂടുതലായും കാണപ്പെടുന്ന പവിഴപ്പുറ്റുകൾക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. അവയെ ബ്രയിൻ പവിഴപ്പുറ്റുകൾ എന്ന് പറയുന്നു. അവിടെ കാണപ്പെടുന്ന മറ്റൊരുതരമാണ് കാബേജ് പവിഴപ്പുറ്റുകൾ. ഇവയ്ക്ക് പച്ചക്കറിയായ കാബേജിൻറെ ആകൃതിയാണ്. ഇന്ത്യോനേഷ്യയുടെ സമീപത്ത് കാണപ്പെടുന്ന പവിഴപ്പുറ്റിനമാണ് ആങ്കർ പവിഴപ്പുറ്റുകൾ. ഇത്തരം പവിഴപ്പുറ്റുകൾക്ക് നങ്കൂരത്തിൻറെ ആകൃതിയായിരിക്കും. കലമാൻ കൊമ്പ് പോലെയുള്ള പവിഴപ്പുറ്റുകളെ സ്റ്റാഗ് ഹോൺ പവിഴപ്പുറ്റുകൾ എന്ന് പറയുന്നു. കൂടാതെ കൂണിൻറെ ആകൃതിയിലുള്ള മഷ്റൂം, നക്ഷത്രത്തിൻറെ ആകൃതിയിലുള്ള സ്റ്റാർ, ടേബിൾ, ഡേയ്സി, ബ്രാക്കോളി, സോഫ്റ്റ്, ഫയർ, ഓർഗൻ പൈപ്പ് മുതലായ ആകൃതിയിലും പവിഴപ്പുറ്റുകൾ കാണപ്പെടുന്നു.

2 comments:

  1. വളരെ നന്ദിയുണ്ട്. വളരെ അധികം വിവരങ്ങള്‍ പങ്കുവച്ചതിനു.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ സഹായകരം.....

    ReplyDelete