Wednesday 24 August 2016

STANDARD 6 SCIENCE UNIT 3

 
പൂവിൽ നിന്ന് പൂവിലേക്ക്


നിലമ്പൂര്‍ ബി.ആര്‍.സിയും നിലമ്പൂര്‍ സബ്‌ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്ന് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലിന് ചുവടെ ക്ലിക്ക് ചെയ്യൂ

യൂണിറ്റ് 2,3,4

പുഷ്പിക്കുന്ന സസ്യങ്ങളിലെ പ്രത്യുല്പാദന അവയവമോ പ്രധാന ഭാഗമോ ആണ്‌ പൂവ് അഥവാ പുഷ്പം. ബീജങ്ങളേയും അണ്ഡങ്ങളേയും വഹിക്കുകയും അവയുടെ സം‌യോജനത്തിനു വഴിയൊരുക്കി വിത്തുകൾ ഉത്പാദിപ്പിക്കുകയുമാണ്‌ പൂക്കളുടെ പ്രധാന ധർമ്മം. പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു. പുഷ്പവൃതി, ദളപുടം, കേസരപുടം, ജനി എന്നിങ്ങനെ നാലു പ്രധാന ഭാഗങ്ങളാണ് പുഷ്പത്തിലുള്ളത്.

കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

 




  

ചോദ്യമാതൃക ഒന്നാം ടേം ക്ലിക്ക് ചെയ്യൂ 

 
 പരാഗണം

യുവേറിയ, മഞ്ഞണാത്തി, വാതക്കൊടി 



പെപ്പറോമിയ
റോഡന്‍ഡ്രം
ബിഗോണിയ
കാലങ്കോ

പുഞ്ചഫലങ്ങള്‍

annona glabra(മങ്കി ആപ്പിള്‍)

annona muricata(മുള്ളന്‍ചക്ക)

മുള്ളന്‍ചക്ക പൂവ്


annona reticulata (രാമപ്പഴം -പൂവും ഫലവും)

Annona senegalensis
annona squamosa(സീതപ്പഴം)


 
മഞ്ഞണാത്തി


polyalthia(അരണമരം)


ബ്ലാക്ക്ബെറി
 അരണമരക്കായ


 ചെമ്പകം
 മുള്ളന്‍ചക്ക


സീതപ്പഴം
 സ്ട്രോബറി
സംയുക്തഫലം

നോനിപ്പഴം


 ചക്ക


പൈനാപ്പിള്‍

 
 pitaya


വിത്തുവിതരണം വീഡിയോ 

 

പൂവും ഫലവും 



 ഏകലിംഗസസ്യങ്ങള്‍

 ജാതി

കുടപ്പന

കൃത്രിമപരാഗണം

ഫലമുണ്ടാകുന്നത്... 



തക്കാളി

 കുമ്പളം



വിവിധ തരം ഫലങ്ങള്‍

ലഘുഫലം



കപടഫലം


ആപ്പിള്‍
 കശുമാങ്ങ




 
ക്യത്രിമ പരാഗണം





പരാഗകാരികള്‍

പരാഗണം   1    2

സ്വപരാഗണം 

ഏകലിംഗപുഷ്പം 

ബീജസങ്കലനം  1     3  

 


സംയുക്‌ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit) തമ്മിലുള്ള വ്യത്യാസങ്ങൾ പലർക്കും സംശയമുണ്ട് .  പൂവിന്റെ പ്രത്യേകിച്ചും  ജനിപുടത്തിന്റെ (gynoecium) ഘടനയിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഫലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയൂ .  
 
  ജനിപുടം എന്ന പെൺ ലിംഗാവയവത്തിനു വളരെ സങ്കീർണമായ ഘടനയാണുള്ളത് .
ജനി പുടത്തിന്റെ അടിസ്ഥാന നിർമ്മാണ യൂണിറ്റുകളെ  ജനിപർണ്ണങ്ങൾ അഥവാ കാർപ്പലുകൾ (carpel) എന്നാണ് വിളിക്കുന്നത് ( കേസരപുടം --അടിസ്ഥാന നിർമ്മാണ യൂണിറ്റുകൾ-- കേസരങ്ങൾ)  കാർപ്പലിനു മൂന്ന് ഭാഗങ്ങളുണ്ട് 
പരാഗണസ്ഥലം (stigma), 
ജനി ദണ്ഡ് (style) , 
അണ്ഡാശയം (ovary) 

ചില പൂക്കൾക്ക് ഒരു കാർപ്പൽ മാത്രമേ ഉള്ളൂ.(monocarpellary)  അത്തരം പൂക്കളുടെ ജനിപുടമെന്നാൽ ആ കാർപ്പെൽ തന്നെയായിരിക്കും .  ചില പൂക്കളിൽ ഒന്നിലധികം കാർപ്പലുകൾ ഉണ്ട് .(multicarpellary)  ഒന്നിലധികം  കാർപ്പലുകൾ ഉള്ള ജനിപുടങ്ങൾ രണ്ടു വിധത്തിലുണ്ട് .കാർപ്പലുകൾ വെവ്വേറെ കാണപ്പെടുന്നവയാണ്  ഒരു വിഭാഗം .(apocarpous) കാർപ്പലുകൾ സംയോജിച്ചിരിക്കുന്നവ യാണ് മറ്റൊരു വിഭാഗം (syncarpous)   ചെമ്പരത്തി (hibiscus) യിൽ  5 കാര്‍പ്പലുകളാണ്  ഉള്ളത്  (penta carpellary)  കാർപ്പലുകൾ യോജിച്ചിരിക്കുന്നു (syncarpous)
 5 കാർപ്പലുകളാണ് ചെമ്പരത്തിക്കുള്ളത് എന്ന്  എങ്ങനെയാണ് കണ്ടെത്തുക?
അഞ്ചായി പിരിഞ്ഞിരിക്കുന്ന പരാഗണസ്ഥലമാണ് ഒരു സൂചന .

അണ്ഡാശയത്തിനുള്ളിൽ  ഓവ്യൂളുകൾ (ovule)ക്രമീകരിച്ചിരിക്കുന്നത് മറ്റൊരു സൂചനയാണ് .   (അണ്ഡാശയത്തിനുള്ളിലെ അറകളായ ലോക്യൂളുകൾ (locule) എണ്ണി നോക്കിയാൽ  എപ്പോഴും ശരിയാകണമെന്നില്ല )

മറ്റു ചില പൂക്കൾ  പരിശോധിക്കാം

സീതപ്പഴം(annona) ,താമര(lotus) ,ചെമ്പകം (  michelia champaca  മൈക്കേലിയ  ചെമ്പക)  എന്നിവയുടെ പൂവിൽ കാർപ്പലുകൾ സ്വതന്ത്രമായി (പരസ്പരം യോജിക്കാതെ ) കാണപ്പെടുന്നു.  ഓരോ കാർപ്പലിനും പ്രത്യേകമായി തന്നെ  അണ്ഡാശയം ഉണ്ട് . ഫലമാകുമ്പോൾ ഓരോ അണ്ഡാശയത്തിൽ  നിന്നും ഓരോ fruitlet  ഉണ്ടാകുന്നു .എല്ലാ fruitlet കളും ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നു .ഇത്തരം ഫലങ്ങളെ പുഞ്ജഫലങ്ങൾ എന്നാണ് വിളിക്കുന്നത്

പ്ലാവില്‍  ആൺ പൂങ്കുലകളും(male inflorescence-spike ) പെൺപൂങ്കുലകളും(female inflorescence-spike) പ്രത്യേകമായിട്ടാണ് (in the same tree)ഉണ്ടാകുന്നത്. ആൺപൂങ്കുലകൾ പരാഗണത്തിനു(polllination) ശേഷം കൊഴിഞ്ഞു പോകുന്നു .പെൺപൂങ്കുലയിൽ നൂറുകണക്കിന് ചെറിയ പെൺപൂക്കൾ ഉണ്ട് . പെൺപൂങ്കുലയിലെ ഓരോ പൂവിലും  പരാഗണം നടക്കുന്നു ( by insects or wind) .പരാഗണത്തിനു ശേഷം അവ വളർന്നു ഒറ്റ ഫലമായി മാറുകയാണ് ചെയ്യുന്നത്. ഇത്തരം ഫലങ്ങളെ സംയുക്ത ഫലം(multiple fruit) എന്നാണ് വിളിക്കുന്നത് . ( പൂക്കളുടെ  പരാഗണസ്ഥലമാണ് പിന്നീട് മുള്ളുകളായി മാറുന്നത് .fertilization  നടക്കാത്ത പെൺപൂക്കളാണ് ചവിണി (rags)കളായി മാറുന്നത്)

ലഘു ഫലം(simple fruit) -- ഒരു പൂവിലെ ഒരു അണ്ഡാശയം വളർന്നു ഒരു ഫലമുണ്ടാകുന്നത്  (മാങ്ങാ,തക്കാളി ,മുന്തിരി )

പുഞ്ജഫലം (Aggregate fruit )  -- ഒരു പൂവിലെ സ്വതന്ത്രമായ അണ്ഡാശയങ്ങളിൽ  നിന്ന് fruitlets ഉണ്ടാകുകയും അവ ഒന്നുചേർന്ന് ഒരൊറ്റ ഫലമായി മാറുകയും ചെയ്യുന്നത് (സീതപ്പഴം )

സംയുക്ത ഫലം (multiple fruit)  - ഒരു പൂങ്കുലയിലെ ധാരാളം പൂക്കളിൽ നിന്ന്  ഒരൊറ്റ ഫലം ഉണ്ടാകുന്നത് (ചക്ക)

No comments:

Post a Comment