Tuesday 5 July 2016

STANDARD 7 MALAYALAM

യൂണിറ്റ് 2
അടയ്ക്കാ പെറുക്കുന്നവർ
സന്തോഷ് ഏച്ചിക്കാനം

സന്തോഷ് ഏച്ചിക്കാനം.jpgമലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 
കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ

 

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ഒറ്റവാതിൽ
  • കൊമാല
  • നരനായും പറവയായും
  • കഥാപാത്രങ്ങളും പങ്കെടുത്തവരും
  • ഒരു ചിത്രകഥയിലെ നായാട്ടുകാർ
  • മംഗല്യം തന്തു നാൻ ദേന
  • എൻമകജെ പഠനങ്ങൾ
  • കഥകൾ
  • ശ്വാസം

തിരക്കഥ

  • നവംബർ റെയിൻ
  • നിദ്ര
  • ബാച്ച്‌ലർ പാർട്ടി
  • അന്നയും റസൂലും

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം(2008) - കൊമാല
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യപുരസ്‌കാരം(2010) - കൊമാല
  • കാരൂർ ജന്മശതാബ്ദി പുരസ്കാരം
  • പ്രവാസി ബഷീർ പുരസ്കാരം
  • അബുദാബി ശക്തി അവാർഡ്
  • ചെറുകാട് അവാർഡ്
  • വി.പി. ശിവകുമാർ കേളി അവാർഡ്
  • അങ്കണം ഇ.പി സുഷമ എൻഡോവ്‌മെന്റ്
  • പത്മരാജൻ പുരസ്കാരം
  • തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം
  • കൊൽക്കത്ത ഭാഷാ സാഹിത്യപരിഷത്ത് അവാർഡ്
  • ഡൽഹി കഥാ അവാർഡ്
 

Interview with Santhosh Echikkanam

No comments:

Post a Comment