Saturday 23 July 2016

STANDARD 6 MALAYALAM

സഹോദര ശ്രുതി
പി.എൻ. ദാസ്

'ശാരീരികമായ തൊഴിലില്‍നിന്ന്, കര്‍മത്തില്‍നിന്ന് ബന്ധമറ്റുപോകുമ്പോള്‍ അവന് ജീവിതവുമായുള്ള ബന്ധം എന്നേക്കും നഷ്ടപ്പെട്ടുപോകുന്നു. പിന്നെ ജീവിതത്തിന് എന്തര്‍ത്ഥമാണുണ്ടാവുക?'ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

 ത്മീയതയുടെ സുഗന്ധമാണു പി.എന്‍. ദാസിന്റെ എഴുത്തുകള്‍. സംഘര്‍ഷത്തിന്റെയും തട്ടിപ്പുകളുടെയും ലോകത്തു വീണുകിട്ടുന്ന ചെറു മൊഴിമുത്തുകള്‍. 'ഈ നിമിഷം ജീവിക്കുക'യെന്നതിലെ ദാര്‍ശനിക സൗന്ദര്യം അദ്ദേഹം പലരൂപങ്ങളില്‍ തന്റെ പുസ്‌തകങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്‌. ജീവിതഗാനം, ബോധിവൃക്ഷത്തിലെ ഇലകള്‍, വിളക്കില്ല വെളിച്ചംമാത്രം, ബുദ്ധമാനസം എന്നിങ്ങനെ നിരവധി പുസ്‌തകങ്ങളിലായി അദ്ദേഹം ആത്മീയതയുടെ വെളിച്ചം വിതറിയവരെക്കുറിച്ചും എഴുതി. ഇത്രമേല്‍ മോഹനമായ ഒരു കവിതയും ഞാനെന്റെ ജീവിതത്തില്‍ വായിച്ചിട്ടില്ലെന്നാണു ബുദ്ധനെക്കുറിച്ചു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത്‌. മൗനത്തില്‍, ജീവിതത്തിന്റെ യഥാര്‍ഥ പരിമളം പരത്തുകയായിരുന്നു ബുദ്ധന്‍. ആ മൗനത്തെ ആത്മാവില്‍ ആവാഹിക്കുകയാണു ദാസ്‌ മാഷും.


No comments:

Post a Comment