Friday 22 July 2016

സൈനിക ബഹുമതികളേ കുറിച്ച് പരിചയപ്പെടാം


1. പരമവീര ചക്രം

2. മഹാവീര ചക്രം

3. വീര ചക്രം

4. ശൗര്യ ചക്രം

5. അശോക ചക്രം

6. കീര്‍ത്തി ചക്രം

7. പരംവിശിഷ്ട് സേവാ മെഡൽ

8. അതിവിശിഷ്ട് സേവാ മെഡൽ

9. വിശിഷ്ട് സേവാ മെഡൽ

10. ഉത്തം യുദ്ധ് സേവാ മെഡൽ


1. പരമവീര ചക്രം


യുദ്ധകാലത്ത് സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പരമോന്നത സൈനിക ബഹുമതിയാണ് പരമവീര ചക്രം. ശത്രുവിന്റെ സാന്നിദ്ധ്യത്തിൽ ധീരത നിറഞ്ഞ പോരാട്ടവും ത്യാഗവും പ്രകടിപ്പിക്കുന്ന സൈനികർക്കാണ് വീരന്മാരിൽ വീരൻ എന്നർത്ഥമുള്ള ഈ ബഹുമതി നൽകപ്പെടുന്നത്.

ഭാരതരത്നത്തിനു ശേഷമുള്ള ഭാരത സർക്കാരിന്റെ രണ്ടാമത്തെ വലിയ പുരസ്കാരമാണ് പരമവീര ചക്രം.

ഈ ബഹുമതി 1950 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ്, 1947 ഓഗസ്റ്റ് 15 മുതലുള്ള മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നത്. ആദ്യമായി പരംവീര ചക്രം ലഭിച്ചത്  കാഷ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മേജർ സോം നാഥ് ശർമ്മയ്ക്കാണ്. 

സാവിത്രി ഖനോൽകർ ആണ് ഇന്ദ്രന്റെ വജ്രായുധം ആലേഖനം ചെയ്യപ്പെട്ട ഈ മെഡൽ രൂപകല്‌പന ചെയ്തത്.,

2.  മഹാ വീര ചക്രം

യുദ്ധകാലത്തെ സേവനത്തിനു സൈനികർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയാണ് മഹാ വീര ചക്രം. ധീരതയ്ക്കുള്ള ഈ ബഹുമതി കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നുവിഭാഗങ്ങളിലെയും സൈനികർക്ക് ലഭിക്കുന്നതാണ്. മരണാനന്തര ബഹുമതിയായും ഇത് നല്കാറുണ്ട്.
155-ൽ അധികം ധീരമായ പ്രവർത്തികൾക്ക് ഈ പുരസ്കാരം ഇതിനോടകം നല്കിയിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലെ സേവനത്തിനാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നല്കപ്പെട്ടത്. ഈ പുരസ്കാരത്തിന് അർഹരായവരുടെ പേരിനു ശേഷം ബഹുമതിയുടെ ചെറുരൂപമായ M.V.C. എന്ന് ചേർക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

3.   വീര ചക്രം

യുദ്ധ കാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീര ചക്രം. ഈ അവാർഡ് ജേതാക്കൾക്ക് തങ്ങളുടെ പേരിന്റെ കൂടെ Vr.C. എന്ന് ചേർക്കാവുന്നതിന് അവകാശമുണ്ട്. പരം വീര ചക്രയ്ക്കും മഹാവീര ചക്രയ്ക്കും പിറകിലായി മൂന്നാമതായാണ് വീരചക്രയുടെ സ്ഥാനം.

4.    അശോക ചക്ര

സമാധാന കാലഘട്ടങ്ങളിൽ നൽകുന്ന പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ്അശോക് ചക്ര. യുദ്ധഭൂമിയിലല്ലാതെയുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന പരമോന്നത ബഹുമതിയാണിത്. യുദ്ധ സമയത്തുനൽകുന്നപരം വീര ചക്രക്ക്തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു, ചിലപ്പോൾ മരണശേഷവും ഇത് നൽകുന്നു.
ഫ്ളൈറ്റ് ലഫ്റ്റനന്റ് സുഹാസ് ബിശ്വാസിനാണ്‌ ആദ്യമായി ഈ ബഹുമതി ലഭിച്ചത്.

5.     കീര്‍ത്തി ചക്ര

യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന്ഭാരതത്തിൽനൽകപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ്കീർത്തി ചക്ര.സൈനികർക്കുംസാധാരണ പൗരന്മാർക്കും ഈ ബഹുമതി നൽകാറുണ്ട്. മരണാനന്തര ബഹുമതിയായും കീർത്തി ചക്ര നൽകാറുണ്ട്.1967-ന് മുമ്പ് അശോകചക്ര ക്ലാസ്- 2 എന്നാണിത് അറിയപ്പെട്ടിരുന്നത്.

6.    ശൗര്യ ചക്ര

യുദ്ധേതരഘട്ടത്തിൽ ശത്രുക്കൾക്കെതിരായുള്ള വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന ഇന്ത്യൻ സൈനിക ബഹുമതിയാണ്ശൗര്യ ചക്ര. യുദ്ധസമയത്തുനൽകുന്നവീര ചക്രക്ക്തത്തുല്യമായ ബഹുമതിയാണിത്. ഈ ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും, അംഗമല്ലാത്തവർക്കും നൽകുന്നു. ചിലപ്പോൾ മരണാനന്തര ബഹുമതിയായും ഇതു നൽകാറുണ്ട്.1952 ജനുവരി നാലിനാണ്അശോക ചക്ര ക്ലാസ് 3എന്ന പേരിൽ ഈ ബഹുമതി നിലവിൽ വന്നത്. 1967 ലാണ് ഈ ബഹുമതി ശൌര്യ ചക്ര എന്ന് പുനർനാമകരണം ചെയ്തത്.രാഷ്ട്രപതിയാണ്ഈ ബഹുമതി സമ്മാനിക്കുന്നത്.

7.  വിശിഷ്ട സേവാ മെഡൽ (CLASS-III)

ഇന്ത്യയിലെ സായുധസേനാംഗങ്ങൾക്ക് അവരുടെ വിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായി ഇന്ത്യൻ രാഷ്ട്രപതി നൽകുന്ന പുരസ്കാരമാണ് വിശിഷ്ട സേവാ മെഡൽ അഥവാ VSM.

മരണാനന്തരമായും ഈ മെഡൽ നൽകാറുണ്ട്. ഈ മെഡൽ ലഭിക്കുന്ന ജവാന് തങ്ങളുടെ പേരിന്റെ കൂടെ VSM എന്ന് ചേർക്കാൻ അധികാരമുണ്ട്.


1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

8.    പരംവിശിഷ്ട് സേവാ മെഡൽ (CLASS-I)


ഇന്ത്യയുടെ ഒരു സൈനിക പുരസ്കാരമാണ് പരംവിശിഷ്ട് സേവാ മെഡൽ അഥവാ PVSM. ഇന്ത്യയിലെ സായുധസേനാംഗങ്ങളിലെ സൈനികരുടെ പരമവിശിഷ്ടസേവനത്തിനുള്ള പാരിതോഷികമായാണ് ഇത് നൽകുന്നതെങ്കിലും ഇന്ത്യൻ ആർമ്മിയിലെ സീനിയർ റാങ്കുകാർക്കാണ് ഈ മെഡൽ നിലവിൽ നൽകിവരുന്നത്. സമാധാനകാല സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്. ഈ മെഡൽ ലഭിക്കുന്ന പട്ടാളക്കാർക്ക് തങ്ങളുടെ പേരിന്റെ കൂടെ PVSM എന്ന് ചേർക്കാൻ അധികാരമുണ്ട്.

1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

9.    അതിവിശിഷ്ടസേവാ മെഡൽ (CLASS-II)

ഇന്ത്യൻ സേനയിലെ സൈനികർക്ക് അതിവിശിഷ്ടസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന പുരസ്കാരമാണ് അതിവിശിഷ്ടസേവാ മെഡൽ അഥവാ AVSM.
മരണാനന്തരമായും ഈ പുരസ്കാരം നൽകാറുണ്ട്. ഈ പുരസ്കാരത്തിനർഹമായ സൈനികർ യൂണിഫോമിൽ AVSM റിബൺ ധരിക്കുന്നു. കൂടാതെ പ്രസ്തുത സൈനികന്റെ പേരിനോടൊപ്പം AVSM എന്ന് അഭിസംബോധന ചെയ്യുന്നു.
1960 ജനുവരി 26-നാണ് ഇത് രൂപീകൃതമായത്.. വിശിഷ്ടസേവാ മെഡൽ ക്ലാസ്-I, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III എന്നിങ്ങനെ മൂന്ന് മെഡലുകളാണ് അന്ന് രൂപീകരിച്ചത്. പിന്നീട് 1967 ജനുവരി 27-ന് വിശിഷ്ടസേവാ മെഡൽ ക്ലാസ്-I നെ പരമവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-II നെ അതിവിശിഷ്ടസേവാ മെഡൽ എന്നും, വിശിഷ്ടസേവാ മെഡൽ ക്ലാസ്-III നെ വിശിഷ്ട സേവാ മെഡൽ എന്നും പുനർനാമകരണം ചെയ്യുകയുണ്ടായി.

10.     ഉത്തം യുദ്ധ് സേവാ മെഡൽ


യുദ്ധകാലത്തെ അസാധാരണസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന ഒരു സൈനിക പുരസ്കാരമാണ് ഉത്തം യുദ്ധ് സേവാ മെഡൽ അഥവാ UYSM. സമാധാനകാലസേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പുരസ്കാരമായ അതിവിശിഷ്ട് സേവാ മെഡലിന് തതുല്യമാണ് ഈ പുരസ്കാരം. ഉത്തം യുദ്ധ് സേവാ മെഡൽ മരണാനന്തരമായും നൽകാറുണ്ട്.

No comments:

Post a Comment